Image

കുടിയേറ്റ വിഭാഗങ്ങളിലെ ഭീതി (ഏബ്രഹാം തോമസ്‌)

ഏബ്രഹാം തോമസ്‌ Published on 12 February, 2017
കുടിയേറ്റ വിഭാഗങ്ങളിലെ ഭീതി (ഏബ്രഹാം തോമസ്‌)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ എസ്) ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും അധികൃത, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ഇവര്‍ക്ക് മേല്‍ നടപടി എടുക്കുമെന്നുള്ള ഭയവും പരിഭ്രാന്തിയും ചില സമൂഹങ്ങളില്‍ വ്യാപകമായി ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐസ് അധികാരികള്‍ വലിയ നഗര സമൂഹങ്ങളായ ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ്, ഓസ്റ്റിന്‍ പ്രദേശങ്ങളില്‍ നിര്‍ബന്ധിതമായി ഓര്‍ഡറുകള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിച്ചു എന്നും ആരോണമുണ്ട്.

ഐ എസിന്റെ ആക്ടിഗ് തലവന്‍ തോമസ് ഹോമനുമായി അടിയന്തര കൂടിക്കാഴച കോണ്‍ഗ്രഷനല്‍ ഹിസ്പാനിക് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫെഡറല്‍ നിയമങ്ങളും ഏജന്‍സി നയങ്ങളും അനുസരിച്ച് മാത്രമേ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുള്ളു എന്ന വിശദീകരണമാണ് ഐ എസ് അധികാരികള്‍ നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ജോര്‍ജ്ജിയ, നോര്‍ത്ത് കാരലിന, സൗത്ത് കാരലിന സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍, ലോസ് ആഞ്ചലസില്‍ നിന്ന് 150 പേര്‍, ഷിക്കാഗോ ഓഫിസിന് കീഴില്‍ വരുന്ന 6 സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍, ഓസ്റ്റിനില്‍ നിന്ന് 50 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റുകള്‍ ഉണ്ടായത്.

കഴിഞ്ഞമാസം ട്രമ്പ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓഡര്‍ നിയമ പ്രകാരമല്ലാതെ കുടിയേറിയതും കുറ്റകൃത്യങ്ങള്‍ നടത്തിയുമായ വ്യക്തികളെ നാടുകടത്തണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തി എന്നാരോപിക്കപ്പെടുന്നവരേയും കുറ്റകൃത്യമായി കണക്കാക്കപ്പെടാവുന്ന  പ്രവര്‍ത്തി ചെയ്തവരെയും ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ടെക്‌സസില്‍, പ്രത്യേകിച്ച് നോര്‍ത്ത് ടെക്‌സസില്‍ ഈയിടെ ഉണ്ടായ ചില സംഭവവികാസങ്ങള്‍ ചില കുടിയേറ്റ സമൂഹങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കരോള്‍ട്ടന്‍ നഗരത്തില്‍ വാഹനം ഓടിക്കുന്നവരെ തടഞ്ഞു നിര്‍ത്തി അവരുടെ കുടിയേറ്റത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചതായി റിപ്പോര്‍ട്ടുണ്ടായി. കുടിയേറ്റക്കാര്‍ പാര്‍ക്കുന്ന വിക്കറി മെഡോയില്‍ ഒരു പുതിയ ചെക്ക് പോയിന്റ് കാണപ്പെട്ടു.

തെക്കന്‍ ഏഷ്യന്‍ വംശജര്‍ സാധനങ്ങള്‍ വാങ്ങുന്ന എര്‍വിംഗ് നഗരത്തിലെ ഒരു കടയില്‍ ഐ എസ് ഉദ്യോഗസ്ഥര്‍ പരിശോദനക്കെത്തിയതായും വാര്‍ത്ത ഉണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ഇവയെ കുറിച്ചുവന്ന കുറിപ്പുകള്‍ ഭീതിയും അങ്കലാപ്പും പരത്തി. 

എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളുടെ വ്യാപ്തി വര്‍ദ്ധിച്ചു എന്ന ധാരണയാണ് ഇതിനെല്ലാം കാരണം. കുറ്റകൃത്യമായി ചാര്‍ജ്ജ് ചെയ്യപ്പെടാന്‍ കഴിയുന്ന പ്രവര്‍ത്തി ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ തടഞ്ഞു വയ്ക്കുവാനും നാടുകടത്തുവാനും  കഴിയും എന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഒ എസിന്റെ  പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല എന്ന് ഐ എസ് വക്താവ് കാള്‍ റസ്‌നോക്ക് പറഞ്ഞു, മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിഭ്രാന്തി പരത്തുന്നത് എന്ന് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവ്യാഴാഴ്ച 14 ഉം വെള്ളിയാഴ്ച 30 ഉം മെക്‌സിക്കന്‍ വംശജരെ ഐ എസ് തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ടുണ്ടായി. മുന്‍പ് ഒരു ദിവസം നാലോ അഞ്ചോ പേരെ മാത്രമേ തടഞ്ഞുവച്ചിരുന്നുള്ളു. ഡാളസ് മേഖലയില്‍  നോ യുവര്‍ റൈറ്റ്‌സ് ശില്പശാലകള്‍ സംഘടിപ്പിക്കുകയാണ് സാമൂഹ്യ സംഘടനകള്‍. യുണൈറ്റഡ് മെതേഡിസ്റ്റ് ചര്‍ച്ചും മറ്റ് സംഘടനകളും നിയമസഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക