ജിഷ്ണുവിനെ കുടുക്കാന്‍ കോളേജ് ചെയര്‍മാന്റെ ഗൂഢാലോചനയെന്ന് പോലീസ്
Published on 13 February, 2017
തൃശ്ശൂര്‍; എഞ്ചിനീയറിംഗ് കോളേജ്
വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
കോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത നീക്കത്തെ തുടര്‍ന്നാണ്
ജിഷ്ണുവിനെ കോപ്പിയടി കേസില്‍ കുടുക്കിയതെന്ന് പോലീസിന്റെ
അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
മാനേജ്മെന്റിന്റെ ചില നടപടികളെ ജിഷ്ണു പരസ്യമായി എതിര്‍ത്തതും ചോദ്യം
ചെയ്തതുമാണ് ഇത്തരമൊരു പ്രതികാര നടപടിയിലേക്ക് കോളേജ് അധികൃതരെ എത്തിച്ചത്.
കോളേജ് ചെയര്മാന് കൃഷ്ണദാസാണ് കോപ്പിയടിക്കേസില്‍ ജിഷ്ണുവിനെ
കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കോളേജ് വൈസ് പ്രിന്‍സിപ്പള്‍
ശക്തിവേലും പ്രവീണ്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഈ പദ്ധതി നടപാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല