Image

ഹോര്‍ട്ടികോര്‍പ് ബ്രാന്‍ഡ് അംബാസിഡറിലൂടെ ജീവിതത്തില്‍ നിരുപമയാവാന്‍ മഞ്ജു

Published on 13 February, 2017
ഹോര്‍ട്ടികോര്‍പ് ബ്രാന്‍ഡ് അംബാസിഡറിലൂടെ ജീവിതത്തില്‍ നിരുപമയാവാന്‍ മഞ്ജു
റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ നിരുപമയെ മറക്കാനാവില്ല. വിഷരഹിത പച്ചക്കറിക്ക് വേണ്ടി വീട്ടിലും മട്ടുപ്പാവിലും കൃഷി ചെയ്ത് വിജയിച്ച നിരുപമയുടെ നിശ്ചയദാര്‍ഢ്യം നിറഞ്ഞ ചിത്രം പ്രേക്ഷകമനസിലുണ്ട്. സാധാരണ വീട്ടമ്മയായ നിരുപമയുടെ വളര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്.'ഹൗ ഓള്‍ഡ് ആര്‍യൂ'വിന് ശേഷം നിരവധി പേര്‍ നിരുപമയുടെ കൃഷി രീതി വീട്ടിലും മട്ടുപ്പാവിലുമൊക്കെയായി ജൈവകൃഷി ആരംഭിച്ചിരുന്നു.  വിഷരഹിത പച്ചക്കറി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി മഞ്ജു വാര്യര്‍ ഉടന്‍ സ്ഥാനമേല്‍ക്കുകയാണ്. സംവിധായകന്‍ വിനയനാണ് ഹോര്‍ട്ടികോപ്പിന്റെ ചെയര്‍മാന്‍.

വിഷമയമായ പച്ചക്കറി പൂര്‍ണ്ണമായി ഒഴിവാക്കി ജൈവകൃഷി രീതിയെ പോത്സാഹിപ്പിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് ലക്ഷ്യമിടുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് മഞ്ജു വാര്യരുടെ സേവനമെന്ന് വിനയന്‍ പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍യൂ എന്ന സിനിമ തന്നെയാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രചോദനം. ഓണ്‍ സ്‌ക്രീനിനുമപ്പുറത്തേക്ക് ലക്ഷ്യം സാക്ഷാത്കരിക്കാനാണ് മഞ്ജു വാര്യരും വിനയനും ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക