Image

മോഹന്‍ലാല്‍ തടി കുറയ്‌ക്കാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു

Published on 13 February, 2017
മോഹന്‍ലാല്‍ തടി കുറയ്‌ക്കാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു
 ഒന്നിനുപിറകെ ഒന്നായി വിജയങ്ങള്‍ നേടി യാത്ര തുടരുകയാണ്‌ മോഹന്‍ലാല്‍. ഇപ്പോഴിതാ പുതിയ ചിത്രത്തിന്‌ വേണ്ടി തടികുറയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ ലാല്‍.

കഥാപാത്രത്തിന്‌ വേണ്ടി ഈ പ്രായത്തിലും എന്ത്‌ സാഹസത്തിനും മുതിരുന്നത്‌ തന്നെയാണ്‌ മോഹന്‍ലാല്‍ എന്ന നടന്റെ വിജയം. പുലിമുരുകന്‍ എന്ന ചിത്രത്തിന്‌ വേണ്ടി ലാല്‍ നടത്തി സാഹസപ്രകടനങ്ങള്‍ ചെറുതൊന്നുമല്ല. 

ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്‌ ചിത്രത്തിന്‌ വേണ്ടിയാണ്‌ ലാല്‍ തടി കുറയ്‌ക്കുന്നത്‌. ചിത്രത്തില്‍ റിട്ട. പൊലീസ്‌ ആയിട്ടാണ്‌ ലാല്‍ എത്തുന്നതെന്ന്‌ കേള്‍ക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

പൂമുല്യ ആയുര്‍വേദ മനയില്‍ നിന്നാണ്‌ ലാല്‍ തടി കുറയ്‌ക്കുന്ന ചികിത്സ നടത്തുന്നത്‌. മേജര്‍ രവിയുടെ 1971 ബിയോണ്ട്‌ ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കി ജോരജ്ജിയയില്‍ നിന്ന്‌ എത്തിയ ലാല്‍ നേരെ പോയത്‌ തടി കുറയ്‌ക്കുന്ന ചികിത്സയ്‌ക്ക്‌ വേണ്ടിയാണത്രെ.


മിസ്റ്റര്‍ ഫ്രോഡിന്‌ ശേഷം ലാലും ബി ഉണ്ണികൃഷ്‌ണനും ഒന്നിയ്‌ക്കുന്ന ഈ ചിത്രത്തില്‍ തമിഴ്‌ നടന്‍ വിശാലും നടി ഹന്‍സികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 30കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്‌, ചെമ്പന്‍ വിനോദ്‌, സിദ്ദിഖ്‌ തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌.


മേജര്‍ രവിയ്‌ക്കൊപ്പം വീണ്ടും ഒന്നിയ്‌ക്കുന്ന 1971 ബിയോണ്ട്‌ ബോര്‍ഡേഴ്‌സിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ലാല്‍ പൂര്‍ത്തിയാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക