Image

എണ്ണമറ്റപ്രണയാക്ഷരങ്ങള്‍ (സമാഹരണംഃ സുധീര്‍ പണിക്കവീട്ടില്‍)

Published on 13 February, 2017
എണ്ണമറ്റപ്രണയാക്ഷരങ്ങള്‍ (സമാഹരണംഃ സുധീര്‍ പണിക്കവീട്ടില്‍)
പ്രണയദിനാശംസകള്‍
(പ്രേമവാരാഘോഷം അടിച്ച് പൊളിക്കുക)

സ്‌നേഹിച്ച് തീരാത്ത ആത്മാക്കള്‍ക്ക്‌വേണ്ടി
സ്‌നേഹം പങ്കുവക്കുന്നഹ്രുദയങ്ങള്‍ക്ക്‌വേണ്ടി
വിരഹവേദന അനുഭവിക്കുന്നമനസ്സുകള്‍ക്ക്‌വേണ്ടി
പ്രണയസ്വപനങ്ങളില്‍പാറിനടക്കുന്ന ഇണ പ്രാവുകള്‍ക്ക്‌വേണ്ടി
ഒരു വസന്തം കാലം മുഴുവന്‍സ്വപ്നം കണ്ടിട്ടും
ഒരു പൂവ്വിതള്‍പോലും സ്വന്തമാക്കാന്‍ കഴിയാതെ
പോയവര്‍ക്കവേണ്ടി-

മനസ്സില്‍ കുളിര്‍കോരിയിട്ട മധുരസ്വപ്നങ്ങള്‍നല്‍കി എന്റെ മനസ്സിന്റെമണിയറയിലേക്ക് ചേക്കേറിയ എന്റെ സഖി
നിന്റെ നനവുള്ള ചുണ്ടിനാല്‍ പ്രണയാര്‍ദ്രമായ ഒരു രാഗത്തിനുവേണ്ടി എന്‍ ഹ്രുദയം കൊതിക്കുന്നു.

ഒത്തിരി നിമിഷങ്ങള്‍കൊണ്ട്
ഒന്നും പറയാതെ ഒരുപാട് വേദനിപ്പിച്ചിട്ട്
ചിലര്‍നമ്മളില്‍നിന്നും അകലും
അത് മറക്കാന്‍ കുറെ കാലം വേണ്ടിവരും
ചിലപ്പോള്‍ ഒരു ജീവിതം മുഴുവന്‍

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹ്രുദയസ്പന്തം

എനിക്കീ ലോകത്തില്‍ എന്ത് ആകണമെന്ന് ചോദിച്ചാല്‍, നിന്റെ
കണ്ണുനീര്‍ ആകണമെന്ന്പറയും. എന്തെന്നാല്‍ എനിക്ക്‌നിന്റെ
ഹ്രുദയത്തിന്റെ ആഗ്രഹപ്രകാരം കണ്ണില്‍ ജനിച്ച് , നിന്റെ കവിളില്‍
ജീവിച്ച്, നിന്റെ ചുണ്ടുകളില്‍വീണ് മരിക്കാമല്ലോ

മറന്നുപോയൊരു പാട്ടിന്റെ മഴനൂല്‍പോലെ
മറ്റൊരു ജന്മത്തിന്റെ നക്ഷ്ത്രപ്പൊട്ടുപോലെ
ഒരുമെഴുകുതിരിയില്‍ ഞാന്‍ ഉരുകുന്നത്
നിനക്ക്‌വേണ്ടിമാത്രം.

മഞ്ഞുകണങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍
ചേമ്പിലയോട്‌സ്വകാര്യം പറയുന്നപോലെ
ഞാനൊന്ന് പറഞ്ഞോട്ടെ

എന്റെ ഹ്രുദയത്തിലെനിന്നോടുള്ളപ്രണയം
ഈ വാലന്റയിന്‍ദിനത്തില്‍
രാത്രിക്ക് നിലാവിനോടുള്ളപോലെ
കാടിനുചെമ്പക പൂവ്വിനോടുള്ളപോലെ
ഞാന്‍ അത്ര ഇഷ്ടപ്പെടുന്നുനിന്നെ

അകലെയാണെങ്കിലും കാണുന്നുനിന്നെ ഞാന്‍
എന്‍ മാനസവാതിലിലൂടെ
സ്‌നേഹിക്കുന്ന ഹ്രുദയം നിന്നെ വേദനിപ്പിച്ചാല്‍ നീ കരയരുത്
കാരണം നിന്നെവേദനിപ്പിക്കുന്നതിനുമുമ്പേ
അത് നിന്നെ ഓര്‍ത്ത് വേദനിച്ചിരുന്നു

ഇന്നലെകളുടെ ഓര്‍മ്മകള്‍ക്ക് ഒരു ആയുസ്സിന്റെ വേദനയുണ്ട്.്. എങ്കിലും സ്‌നേഹിച്ചു പോയി. ഒത്തിരി, ഒത്തിരി, സ്‌നേഹിക്കമിനിയും, കണ്ണടയുന്ന നാള്‍ വരേയും

വേര്‍പിരിയിലിന്റെ നിമിഷം വരെ
സ്‌നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല
എല്ലാ കൂടിച്ചേരലും വേര്‍പാടിലവസാനിക്കുന്നു
അതങ്ങനെതന്നെ വേണം താനും
എല്ലാവരും എന്നോട് ചോദിച്ചു എന്തിനാണു് അവളെ ഇത്രമാത്രം നീസ്‌നേഹിക്കുന്നതെന്ന് ഞാനൊന്നും പറഞ്ഞില്ല. കാരണം, അത്പറഞ്ഞല്‍ അവരും അവളെ സ്‌നേഹിച്ചാലെ

ഒരു വസന്തകാലം മുഴുവന്‍സ്വപ്നം കണ്ടിട്ടും
ഒരു പൂവ്വിതള്‍പോലും നല്‍കാതെ മറഞ്ഞപ്പോളും
വിദൂരതയില്‍ തെളിഞ്ഞു കാണുന്ന മഴവില്‍പോല്‍
നീയെന്‍ ഇടംനെഞ്ചില്‍ മറയാതെനില്‍ക്കുന്നു.

മനസ്സിനെമനസ്സിനോട് ബന്ധിപ്പിക്കുന്ന പട്ടുനൂലാണ് പ്രണയം.

ലാവണ്യദേവതയല്ലെ നീയെന്റെ പൗര്‍ണ്ണമിയല്ലെ
എന്നുള്ളില്‍ എന്നും പൂക്കും സൗന്ദര്യമേ
എന്നുള്ളില്‍ എന്നുമുണരും സംഗീതമേ...

ഒരു ''ഗുഡ്‌ബൈ"പറയാന്‍നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, അതിനുപ്രതിഫലമായി ജീവിതം ആരെയെങ്കിലും കൊണ്ട്‌നിങ്ങളോട് ഒരു ''ഹെലോ"പറയിക്കും. (പൗലൊ കൊയലാ )
പ്രേമത്തെ-അല്ലെങ്കില്‍ വലന്റയിനെക്കുറിച്ച് ചിലവിവരങ്ങള്‍-
ചക്രവര്‍ത്തി ക്ലൗഡിസ് രണ്ടാമന്റെ കാലത്ത് (270 ക്ക.*) റോമന്‍ പട്ടാളക്കാരെവിവഹം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല. കാരണം അവിവാഹിതരായ പട്ടാളക്കാര്‍ നല്ല സേവനം നല്‍കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ ബിഷപ്പ് വലന്റയിന്‍ ചക്രവര്‍ത്തിയുടെ ആജ്ഞ ലംഘിച്ചു കൊണ്ട് പട്ടാളക്കാരുടെ വിവാഹം നടത്തി. അതിനു ശിക്ഷയായി ആ ബിഷപ്പിനെ തടവിലിടുകയു ഒരു ഫെബ് 14നു തൂക്കികൊല്ലുകയും ചെയ്തു.

വിശ്വപ്രശസ്ത കാമുകന്‍ കാസനോവപൗരുഷം വര്‍ദ്ധിപ്പിക്കാന്‍ ചോക്ലെയ്റ്റ് തിന്നിരുന്നു,
പതിനേഴാം നൂറ്റാണ്ടിലെ അപ്പൊത്തിക്കിരിമാര്‍ വിരഹതാപമനുഭവിക്കുന്നവര്‍ക്ക് അതില്‍നിന്നു ആശ്വാസം കിട്ടാന്‍വേണ്ടി ചോക്ലെയ്റ്റ് നിര്‍ദ്ദേശിച്ചിരുന്നു.
1800 ന്റെ അവസാനത്തില്‍ റിച്ച് ചാര്‍ഡ് കാഡ്ബറി വാലന്റയിനുവേണ്ടിയുള്ള ആദ്യത്തെചോക്ലെയ്റ്റ് പെട്ടി ഉണ്ടാക്കി.

ഹ്രുദയാക്രുതിയിലുള്ള ചോക്ലെയ്റ്റുകള്‍ക്കാണു വലന്റയിന്‍ ദിവസം ആവശ്യക്കാര്‍ കൂടുതലുള്ളത്.
1537 ഇല്‍ ഇംഗ്ലണ്ടിലെ ഹെന്റ്രി ഏഴാമന്‍ എന്ന രാജാവ് ഫെബ് 14 ഔദ്യോഗികമായി വലന്റയിന്‍ദിനമായി പ്രഖ്യാപിച്ചു.
വലന്റയിന്‍ദിനത്തില്‍ പൂച്ചെണ്ടുകള്‍ വാങ്ങുന്നവരില്‍ 75 ശതമാനം പുരുഷന്മാരാണു

റോമക്കാരുടെ പ്രേമദേവത വീനസ്സിനു ഇഷ്ടം ചുവന്ന റോസാപൂക്കളോട്.

ചുവന്നറോസപൂവ്വിനെ പ്രേമത്തിന്റെ പുഷ്പമായി കണക്കാക്കുന്നത് ചുവപ്പ് തീവ്രമായ പ്രണയവികാരത്തിനെ പ്രതിനിധികരിക്കുന്നത്‌കൊണ്ടാണത്രെ.

സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ സ്മാരകമായി ഭാരതത്തിലെ ടാജ് മഹല്‍ എണ്ണപ്പെടുന്നു.

ഷേക്‌സ്പിയറുടെ റോമിയൊവും ജൂലിയറ്റും താമസിച്ചിരുന്ന ഇറ്റലിയിലെ വെറോണ നഗരത്തിലേക്ക് വലന്റയിന്‍ ദിവസം ജൂലിയറ്റിനായി ആയിരത്തോളം കത്തുകള്‍വരുന്നു.

തഥാസ്തു
Join WhatsApp News
andrew 2017-02-14 16:16:21

LOVE

love is like the warm breeze whispering sweet nothing around an unopened flower

she gets fooled and open herself to embrace the breeze.

Once she is open the breeze take her fragrance away never to return.

Love is like the song of the bees, virgin flowers get thrilled & fill their bosoms with honey.

Love is like those bees; takes all the honey and fly away without a good bye or looking back.

Love is like the flower dreaming for the bee to return. But the bee never come back

Love is like the soft touch of the bee, the flower opens the gates of her fortress & lure him to her inner chamber of bliss.


Love is like that aged heavenly wines. You drink it until you wish to die in the embrace of Love. Love throws those empty bottles away and dance, when you wake up she is no where to be seen.

Love is like the lonely lad on the cliff wishing to catch a shooting star.

Love is like the lament of the drift wood, one day in one shore, but none are permanent, it flows on, resting here and there.

The drift wood won't remember the shores and the shores won't remember the different woods that rested in her lap.

Love is like the dew drops dancing on the grass blades before dawn. They greet the rising sun with thousand smiles emanating millions of kaleidoscopic paintings & prisms.

But soon the dew drops falls down, they go unsung, unheard, no one remembers

life is like that, a foolish fantasy .no one cares what you are.

Love, is it a temperamental lunacy or the fantasy of a fool !

hear ! the echos of the songs of Love 'nothing is real, nothing is permanent'.........

nothing is real, nothing is permanent …...!!!!!!!



James Mathew, Chicago 2017-02-14 14:41:31
ഇതൊക്കെ വായിക്കുമ്പോൾ എന്ത് സുഖം. പ്രണയം ഒരു നല്ല കാര്യമാണ്. എഴുത്തുകാർ അവരുടെ പ്രണയാനുഭവങ്ങൾ എഴുതുമ്പോൾ വായിക്കാൻ രസം. ആൻഡ്രുസും, രാജു മൈലാപറയും, പി.ടി.
പൗലോസും വളരെ ഭംഗിയായി അവരുടെ പ്രേമംഅവതരിപ്പിച്ചു. ഇനിയും എഴുത്തുകാർ അവരുടെ പ്രേമ കഥയുമായി വരുമെന്ന് കാത്തിരിക്കുന്നു. ഇ മലയാളി ഇങ്ങനെയൊക്കെ വായനക്കാർക് വേണ്ടി കോളങ്ങൾ ഒരുക്കുന്നതിൽ അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക