Image

പെണ്‍കുഞ്ഞ്‌ ജനിച്ചതിന്‌ വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി കുഞ്ഞിനെ കൊലപ്പെടുത്തി

Published on 13 February, 2017
പെണ്‍കുഞ്ഞ്‌ ജനിച്ചതിന്‌ വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി കുഞ്ഞിനെ കൊലപ്പെടുത്തി

ഹൈദരാബാദ്‌: പെണ്‍കുഞ്ഞ്‌ ജനിച്ചതിന്‍റെ പേരില്‍ ഭര്‍ത്താവ്‌ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു യുവതി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ്‌ സംഭവം. 

വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കുമെന്ന്‌ ഭര്‍ത്താവ്‌ ഭീഷണി മുഴക്കിയതാണ്‌ കൊല നടത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്‌. 

സംഭവത്തില്‍ പദ്‌മാവതി സ്വദേശിയായ നാഗമണിയേയും ഭര്‍ത്താവ്‌ രമവത്‌ ജയറാമിനേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ദേവര്‍ഗോണ്ടയിലെ ആശുപത്രിയില്‍ നാലു ദിവസം ചികിത്സയില്‍ കഴിഞ്ഞശേഷം ഫെബ്രുവരി ഒന്‌പതിനാണ്‌ കുട്ടി മരിക്കുന്നത്‌. പാലില്‍ കീടനാശിനി കലര്‍ത്തിയാണ്‌ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. 

കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ദന്‌പതികളെ പിടികൂടിയത്‌. ഇവര്‍ക്ക്‌ അഞ്ചുവയസ്‌ പ്രായമുള്ള മകളുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക