Image

കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം

Published on 13 February, 2017
കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ആരംഭിച്ചു. കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ യോഗം.

ഇതിന്‌ മുന്നോടിയായി മുഖ്യമന്ത്രി തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ സിപിഎം, ബിജെപി, ആര്‍എസ്‌എസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ്‌ പ്രാന്തപ്രചാരക്‌ ഗോപാലന്‍കുട്ടി, വല്‍സന്‍ തില്ലങ്കേരി, ബല്‍റാം എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കണ്ണൂരിനെ ശാശ്വതസമാധാനത്തിലേക്ക്‌ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക