Image

വേദനകളില്‍ ധൈര്യം നഷ്‌ടപ്പെ ടാതെ ദൈവത്തില്‍ ആശ്രയിക്കുക: മാര്‍ സ്‌തേഫാനോസ്‌

Published on 14 February, 2017
 വേദനകളില്‍  ധൈര്യം നഷ്‌ടപ്പെ ടാതെ ദൈവത്തില്‍ ആശ്രയിക്കുക: മാര്‍ സ്‌തേഫാനോസ്‌

 മാരാമണ്‍: ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാ കുമ്പോള്‍ തകര്‍ന്നുപോകാതെ എന്നെ കരുതുന്ന ദൈവം ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ്‌ ഉണ്ടാകേണ്ടതെന്ന്‌ ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌ എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ  നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഷ്‌ടങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍ ധൈര്യം നഷ്‌ടപ്പെ ടാതെ ദൈവത്തില്‍ ആശ്രയിച്ചാണ്‌ ജീവിക്കേണ്ടത്‌. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്‌ പ്രത്യേകം ഉദ്ദേശ്യമുണ്ടെന്ന്‌ മനസിലാക്കണം.

 യേശുവിനെ കേള്‍ക്കാനും മനസിലാക്കാനും ഒരുപക്ഷേ ഇത്തരം പ്രതിസന്ധികളിലൂടെയായിരിക്കും കഴിയുകയെന്നും എപ്പിസ്‌കോപ്പ പറഞ്ഞു. 

ക്രിസ്‌തുവിനെ അനുഭവിക്കുന്ന പൗലോസിനെപോലെയാ യിരിക്കണം വിശ്വാസികള്‍ ജീവിക്കേണ്ടത്‌. ജീവിതത്തില്‍ എല്ലാം ഉണ്ടെന്നും വിശ്വസിക്കുന്ന ആധുനിക സമൂഹത്തിലാണ്‌ നാം ജീവിക്കുന്നത്‌. എന്തിനാണ്‌ ദേവാലയത്തില്‍ പോകുന്നത്‌ എന്ന്‌ ചിന്തിക്കുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്‌. 

`' നീ നില്‍ക്കുമ്പോള്‍ തന്നെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണ മെന്നും വേദപുസ്‌തകം ഓര്‍മപ്പെ ടുത്തു ന്നു''. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം കരങ്ങള്‍ കൊണ്ട്‌ പരിഹാരം കാണാന്‍ ശ്രമിക്കാതെ ദൈവത്തില്‍ നിന്ന്‌ അവയക്കു പരിഹാരം കണ്ടെത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊടുങ്കാറ്റും കഷ്‌ടപ്പാടുകളും കണ്ട്‌ ഭീരുവിനെപ്പോലെ ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടരുത്‌. ധൈര്യപ്പെട്ടു ജീവിക്കണം. എന്റെ ദൈവം എന്നോടു കൂടെയുണ്ട്‌ എന്നതാണ്‌ ധൈര്യപ്പെടുത്തലി ന്റെ പിന്നിലുള്ളതെന്നും എപ്പിസ്‌ക്കോപ്പ പറഞ്ഞു. യോഗത്തില്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക