Image

പ്രണയദിനത്തില്‍ കാമുകിയുമൊത്ത്‌ എസ്ര കാണണമെന്ന്‌ പൃഥ്വി

Published on 14 February, 2017
പ്രണയദിനത്തില്‍ കാമുകിയുമൊത്ത്‌ എസ്ര കാണണമെന്ന്‌ പൃഥ്വി

പ്രണയദിനത്തില്‍ തന്റെ പ്രണയഭാജനവുമൊത്ത്‌ ഒരു പ്രണയ ചിത്രം കാണാനായിരിക്കും കമിതാക്കള്‍ കൊതിക്കുക. എന്നാല്‍ നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഇക്കുറി മലയാളത്തില്‍ ഒരു പ്രണയ ചിത്രം പോലും റിലീസായിട്ടില്ല. അതുകൊണ്ട്‌ തന്നെ പ്രണയ ദിനത്തില്‍ ഏത്‌ ചിത്ര കാണണം എന്ന ആശയക്കുഴപ്പത്തിലാണ്‌ കമിതാക്കള്‍.

 എന്നാല്‍  ഈ പ്രണയ ദിനത്തില്‍ 'എസ്ര' കാണണം എന്നാണ്‌ പൃഥ്വിരാജിന്റെ നിര്‍ദേശം. 

സ്വന്തം ചിത്രത്തിനുള്ള വെറും പ്രമോഷന്‍ മാത്രമല്ല, എന്തുകൊണ്ട്‌ എസ്ര കാണണം എന്ന വിശദീകരണവും പൃഥ്വി നല്‍കുന്നുണ്ട്‌. ആ വിശദീകരണം കേട്ടാല്‍ പ്രണിയിനികള്‍ തിയറ്ററിലേക്ക്‌ കുതിക്കും എന്നതില്‍ സംശയം വേണ്ട. തന്റെ ഫേസ്‌ബുക്ക്‌ പേജിലാണ്‌ ഇക്കാര്യം പൃഥ്വി വ്യക്തമാക്കിയത്‌.

പ്രണയവും ഹൊറര്‍ ചിത്രവും തമ്മിലെന്ത്‌ ബന്ധമെന്ന്‌ ആര്‍ക്കും തോന്നുക സ്വാഭാവികമാണ്‌. പ്രണയവും പ്രണയ നഷ്ടവും പ്രമേയമായി വരുന്ന സാധാരണ ഹൊറര്‍ ചിത്രങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചാല്‍ എസ്ര അവിടെയും ഒരു അപവാദമാണ്‌. മലയാളികള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു ഹൊറര്‍ അനുഭവം തന്നെയാണ്‌ എസ്ര.

ഈ പ്രണയദിനത്തില്‍ നിങ്ങള്‍ എസ്ര കാണാന്‍ പോകണമെന്നതിന്‌ പൃഥ്വി കാണുന്ന പ്രധാന നേട്ടം പ്രണയിനി നിങ്ങളെ ശക്തമായി കെട്ടിപ്പിടിക്കും എന്നതാണ്‌. കാമുകിയുടെ ഒരു ആലിംഗനം ഈ പ്രണയദിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണാമെന്ന്‌ ചുരുക്കും.


കമിതാക്കളെ എസ്ര കാണാന്‍ ക്ഷണിക്കുന്നുണ്ടെങ്കിലും ചിത്രം പേടിപ്പിക്കുമെന്ന കാര്യത്തില്‍ പൃഥ്വിക്ക്‌ തെല്ലും സംശയമില്ല. പ്രണയിനിയുടെ ഭയം നിങ്ങള്‍ക്ക്‌ ആലിംഗനത്തിന്‌ ഇടം നല്‍കുമെന്നാണ്‌ പൃഥ്വിയുടെ ന്യായം. പോസ്റ്റ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകം പോസ്റ്റ്‌ വൈറലാകുകയും ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക