Image

പനീര്‍ ശെല്‍വത്തെ പുറത്താക്കി; എടപ്പാടി പളനിസാമി നിയമസഭാകക്ഷി നേതാവ്‌

Published on 14 February, 2017
പനീര്‍ ശെല്‍വത്തെ പുറത്താക്കി; എടപ്പാടി പളനിസാമി നിയമസഭാകക്ഷി നേതാവ്‌
ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍നിന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തെ പുറത്താക്കിയതായി ശശികല ക്യാമ്പ്.  നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തിട്ടുമുണ്ട്. സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് തിരക്കിട്ട നീക്കമുണ്ടായത്. എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ശശികലയും റിസോര്‍ട്ടിലുണ്ടായിരുന്നു. ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണു താനെന്നും ഇപ്പോഴും അതു തുടരുകയാണെന്നും കോടതയി വിധി വന്നശേഷം ശശികല പറഞ്ഞു. അമ്മയ്ക്കായി ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പറഞ്ഞതായി അണ്ണാ ഡി.എം.കെ ട്വീറ്റ് ചെയ്തു.

അതേസമയം തന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനുള്ള അധികാരം ശശികലക്കില്ലെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി. ശശികല ക്യാമ്പില്‍ ഉള്ള എം.എല്‍.എമാര്‍ എടപ്പാടി പളനിസ്വാമിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്നും വാര്‍ത്തയുണ്ട്. കൂടുതല്‍ എം.എല്‍.എമാര്‍ പനീര്‍ല്‍െവത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പനീര്‍സെല്‍വത്തിനു പിന്തുണ തേടി ഒപ്പമുള്ള എം.എല്‍ എ.മാര്‍ കൂവത്തൂരിലേക്ക് തിരിച്ചെങ്കിലും സംഘര്‍ഷ സാധ്യതയെതുടര്‍ന്ന് മടങ്ങി. റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേമസയം ജയലളിതയുടെ അനന്തരവന്‍ ദീപക്ക് ജയകുമാറിനെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്കു വിളിച്ചുവരുത്തി ശശികല ചര്‍ച്ച നടത്തിയിട്ടുണ്ട്. ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും പളനിസാമി അറിയിച്ചു. ശശികലയോട് ഉടന്‍ കീഴഠങ്ങണമെന്ന് കര്‍ണാടക ഡി.ജി.പി ആഴശ്യപ്പെട്ടെങ്കിലും വിധിപ്പകര്‍പ്പ് കിട്ടട്ടേ എന്ന നിലപാടിലാണവര്‍. എടപ്പാടി ഗവര്‍ണറുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക