Image

ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍

വറുഗീസ് പ്ലാമൂട്ടില്‍ Published on 14 February, 2017
ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, അല്‍മായ പ്രതിനിധികളായി റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 11ന് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയില്‍ വച്ചു നടന്നóതെരഞ്ഞടുപ്പിലാണ് ഇവര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു വൈദിക സ്ഥാനാര്‍ത്ഥികളില്ലാത്ത സാഹചര്യത്തില്‍ ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരി. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കല്‍പ്പന ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് വായിച്ചു .തുടര്‍ന്നു വരണാധികാരി ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമവും സുതാര്യവുമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഗ്രേയ്റ്റര്‍ വാഷിംഗ്ടണ്‍ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം നിരണം സ്വദേശിയും മാര്‍ത്തോമ്മാ ശ്ലീഹായാല്‍ðസ്ഥാപിതമായ നിരണം വലിയപള്ളി ഇടവകാംഗവുമാണ്. അനേകം വൈദികരെ സഭയ്ക്കു സമ്മാനിച്ചിട്ടുള്ള പനക്കാമറ്റം കുടുംബാംഗമായ അദ്ദേഹം ഫാ. ജോര്‍ജ് പനക്കാമറ്റത്തിന്റെയും ആനി ജോര്‍ജ് പനക്കാമറ്റത്തിന്റെയും പുത്രനാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എം.ജി.ഒ.സി.എസ്.എം. സെന്‍ട്രല്‍ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. വൈദിക സെമിനാരിയിലെ പഠനകാലത്ത് സെമിനാരി മാസികയായ ദീപ്തിയുടെ ചീഫ് എഡിറ്ററായിരുന്നു. 1999ല്‍ വൈദിക പട്ടം സ്വീകരിച്ചു. 2001 മുതല്‍ 2003 വരെ ഗുജറാത്ത് ഭൂകമ്പ ദുരന്തത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ പ്രവര്‍ത്തന സ്ഥാപനമായ എന്‍.എ.ആര്‍.എസ്. ഒ.സി.(ചമശേീിമഹ ഞലഹശലള ടലൃ്ശരല ീള ഛൃവേീറീഃ ഇവൗൃരവ ളീൃ വേല ഏൗഷൃമ േഋമൃവേൂൗമസല ഢശരശോ)െ യുടെ മാനേജരായി സേവനമനുഷ്ഠിച്ചു. നെല്ലിമല സെന്റ് ഗ്രീഗോറിയോസ്, ഗാന്ധിധം സെന്റ് സ്റ്റീഫന്‍സ്, വാസ്‌കോഡഗാമ സെന്റ് മേരീസ്, കൊളാബ സെന്റ് പീറ്റേഴ്‌സ്, കലിന സെന്റ് ബസേലിയോസ് എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ ഏം.ജി. ഒ. സി. എസ്. എം. വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാര്യ മെറിന്‍ ലാബി, മക്കള്‍ ലിഡിയ, ജോര്‍ജി.

റോയി എണ്ണച്ചേരില്‍


മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി എണ്ണച്ചേരില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ട്രസ്റ്റിയായി 2007 മുതല്‍ð2012 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭദ്രാസനത്തിലെ പല പള്ളികളുടെയും നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ്. ഭദ്രാസനത്തിലെ പ്രഥമ അരമനയുടെ അറ്റകുറ്റപ്പണികള്‍ സ്വന്തം ചിലവില്‍ നിര്‍വ്വഹിച്ചു. മട്ടണ്‍ ടൗണിലുള്ള അരമനയുടെ അറ്റകുറ്റപ്പണികള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ മുഖ്യ പങ്കുവഹിച്ചു. 2012ല്‍ðഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ട്രഷററായി സേവനമനുഷ്ഠിച്ചു. പരുമല കാന്‍സര്‍ സെന്ററിനുവേണ്ടി പണം സമാഹരിക്കുവാന്‍ സഹായിക്കുകയും സ്വന്തം നിലയില്‍ ധനസഹായവും ലോണായും സംഭാവനയായും നല്‍കുകയും ചെയ്തു. സ്വന്തം ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് യോങ്കേഴ്‌സിലെ ദേവാലയ പുനര്‍നിര്‍മ്മാണത്തിലും നേതൃത്വമെടുക്കുകയും ഏറ്റവും ചുരുങ്ങിയ ചിലവില്‍ അതു നടത്തിയെടുക്കുകയും ചെയ്തു. കഴിഞ്ഞ 35 വര്‍ഷക്കാലം ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തമായി നിരവധി വ്യവസായ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തിവന്നിരുന്നു. നിരവധി വൈദികരെ സഭയ്ക്ക് നല്‍കിയ കോട്ടയം വാകത്താനം എണ്ണച്ചേരില്‍ðകുടുംബാംഗവും ഫാ. കുറിയാക്കോസ് എണ്ണച്ചേരിലിന്റെ പുത്രനുമാണ് റോയി. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ലീഡര്‍ഷിപ്പ് ട്രെയിനിംഗിന്റെയും ദിവ്യബോധനത്തിന്റെയും കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മേരി എണ്ണച്ചേരിലാണ് ഭാര്യ.

ജോര്‍ജ് തുമ്പയില്‍

അവാര്‍ഡ് ജേതാവായ മാധ്യമപ്രവര്‍ത്തകനും ജനപ്രിയ എഴുത്തുകാരനുമാണ് മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് തുമ്പയില്‍. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 2004 മുതല്‍ കോണ്‍ഫറന്‍സ് മീഡിയ കോ ഓര്‍ഡിനേറ്ററായിരുന്നു. നിലവില്‍ ഭദ്രാസന മീഡിയാ കണ്‍സള്‍ട്ടന്റുകൂടിയായ ഇദ്ദേഹം ഭദ്രാസന അസംബ്ലി ഇലക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഇടവകയില്‍ നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ന്യൂവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ റെസ്പിറ്റോറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡയറക്ടറാണ്. ബര്‍ഗന്‍ കമ്മ്യൂണിറ്റി കോളേജിലെ അഡ്ജഗന്റ് ഫാക്കല്‍റ്റി അംഗവുമാണ്. ഇടവക മുന്‍ സെക്രട്ടറി കൂടിയായ ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കള്‍ ബ്രയന്‍ തുമ്പയില്‍, ഡോ. ഷെറിന്‍ പാണച്ചേരില്‍. മരുമകന്‍ ജയ്‌സണ്‍ പാണച്ചേരില്‍.
ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
Join WhatsApp News
2017-02-14 19:08:41
അപ്പോള്‍ തുമ്പയില്‍ ഇന്‍ ,കൊരസേന്‍ ഔട്ട്‌ 
Thoma started Niranam church is just a fable, not history.
even Kottayam church regard it as just faith.
Elias George 2017-02-15 05:41:22
ഏതോ അന്ത്യോക്യൻ ഭക്തനായ വിവരദോഷി ആണ് കമന്റ് എഴുതിയത് എന്ന് തോന്നുന്നു . ആദ്യം  അല്പം ഇംഗ്ലീഷ് ഒക്കെ പടിക്കു മാഷെ . പുത്തൻകുരിശ് സൊസൈറ്റി നേതാവ് പോലെ മൂന്നാം ക്ലാസും തയ്യലും മാത്രം ഉള്ള ഗുണ്ടകൾ അല്ല   താൻ പറയുന്ന കോട്ടയം സഭയിൽ ഉള്ളത് . അതെ മാർത്തോമാ ശ്ലീഹ വന്നത് കൊണ്ടാണ് കേരളത്തിൽ ക്രിസ്ത്യാനി ഉള്ളത് .  കേരളത്തിൽ നേരാംവണ്ണം ജനിച്ച എല്ലാ ക്രിസ്ത്യാനികളും അങ്ങനെ ആണ് വിശ്വസിക്കുന്നത് 
Observer 2017-02-15 07:22:34
എന്തിനാ ജോർജേ ആ പകൽകിനാവ് കണ്ടിരുന്നാൽ പോരായിരുന്നോ? വിനാശകാലേ വിപരീത ബുദ്ധി  ട്രമ്പ് മിക്കവാറും ഫോറിൻ സഭകളെ നിരോധിക്കുമെന്നാണ് കേൾക്കുന്നത്.  വിദ്യാഭ്യാസം ഒട്ടും ഇല്ലങ്കിൽ അദ്ദേഹം അത്തരക്കാരെ പുള്ളിയുടെ കൂടെക്കൂട്ടുമായിരിക്കും. അവരാണല്ലോ അദ്ദേഹത്തിൻറെ ശക്തി.

ജോണി 2017-02-15 08:41:21
പേരില്ലാത്ത അന്ത്യോഖ്യ വിശ്വാസിയും എലിയാസ് ജോർജ് എന്ന ഓർത്തഡോൿസ് കാരനും അടി കൂടാൻ നാട്ടിൽ പൊക്കൂടെ. നിങ്ങൾ, രണ്ടു കാലിലും മന്ത് ഉള്ളവൻ ഒറ്റ കാലിൽ മന്തുള്ളവനെ മന്താ എന്ന് വിളിക്കും പോലെ ആണ്. തോമശ്ലീഹ കേരളത്തിൽ വന്നതിനു ചരിത്ര പരമായ തെളിവില്ല എങ്കിലും കുറെ മന്ദ ബുദ്ധികൾ അദ്ദേഹത്തിന് വേണ്ടിയും റോമൻ കസ്റ്റഡിയിൽ ഇരിക്കുന്ന പത്രോസ്സിനാണ് സിറിയയിൽ അധികാരം എന്നും പറഞ്ഞു ഇപ്പുറത്തും അടിയും കൊലപാതകവും എല്ലാം നടത്തുന്നു. സുറിയാനി ക്രിസ്ത്യാനി എന്നതിനേക്കാളും ഇപ്പോൾ ലബനോൻ ക്രിസ്ത്യാനി എന്ന് പറയുന്നതാവും നല്ലത്. സിറിയയിലേക്ക് കാലു കുത്താൻ പറ്റില്ലല്ലോ.  ആസ്ഥാനം ബെയ്‌റൂട്ടിൽ ആണല്ലോ. കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു രസിക്കുന്ന  മെത്രാൻമാർ  ആഡംബരക്കാറിലും വിമാനത്തിൽ ഫസ്റ്റ് ക്ലാസ്സിലും ലോകം ചുറ്റുന്നു. നാണമില്ലേ നിങ്ങൾക്കൊക്കെ ഇവറ്റകളുടെ വാക്കു കേട്ട് തമ്മിലടിക്കാൻ. വിധ്വെഷവും പകയും വരും തലമുറയിലേക്കു പകരാതെ അവരെ എങ്കിലും വെറുതെ വിടൂ 
John Thomas 2017-02-15 08:57:06
അമേരിക്കക്കാർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത പ്രസിഡന്റ് ആണ് ട്രംപ്!!  Don't forget it.

Observer പറയുന്ന പോലെ അമേരിക്കയിൽ ആർക്കും വിദ്യാഭ്യാസം ഇല്ലാ എന്നും വിചാരിക്കുക. Why do you want to remain in this land where most are uneducated, buddy? Go wherever you think all are great great and better than America. Is Trump stopping you? If not, just shut-up and please understand you are uttering non-sense.

Whether Trump, Obama or Hillary, there is no change for a common mallu guy like me. If you/I involve in any illegal activities, you/I will be punished. That time you/I cannot escape saying "voted for Trump or Obama". They why you still blabbering. Atleast show the courage to write in your own name.

For us, അമേരിക്കയാണ് അന്നം തരുന്ന നാട് & we have equal freedom. Probably much more freedom than where I born, Kerala. So show some loyalty to this land and respect the elected President.
Ninan Koshy 2017-02-15 09:17:10
വിശ്വാസികൾ തമ്മിലടിക്കുന്നതിനു അസ്സോസിയേഷൻസ് ഒരു പരിധി വരെ ഉത്തരവാദികളാണ് ജോണി. പൊട്ടകിണറ്റിലെ താവളകളെപ്പോലെ എന്തിനോ വേണ്ടി ചാടുന്ന ഇവനെയൊക്കെ ഏതെങ്കിലും അസ്സോസിയയേഷനിൽ മെമ്പർ ആക്കണം. നാലാളോട് മിണ്ടി പറഞ്ഞു കഴിഞ്ഞാൽ അല്പം വിവരം വെക്കും.

Once able to think independently and understand, മിടുക്കരായ ഒരു കുഞ്ഞുപോലും പള്ളിയിൽ പോകുന്നില്ല. 3ഉം 4ഉം മണിക്കൂർ അച്ചന്റെ സുറിയാനി കേൾക്കാൻ അവർക്കെന്താ വട്ടുണ്ടോ? They use their time for much more productive things. Young generation believes in community service a lot too, but 100% not through malayalee church.
Observer 2017-02-15 11:43:41

Dear John Thomas

അമേരിക്ക വോട്ടിലൂടെ തിരഞ്ഞെടുത്തതാണോ റഷ്യാക്കാര് തിരഞ്ഞെടുത്തതാണോ എന്ന് വലിയ കാലതാമസം ഇല്ലാതെ വെളിച്ചത്തു വരുമെന്നാണ് തോന്നുന്നത്. എന്തായാലും  അദ്ദേഹത്തിന് വോട്ടു ചെയാത്ത മജോറിറ്റിയിൽപെട്ട ഒരാളാണ് ഞാൻ. ട്രംപിന് വോട്ടു ചെയ്യതവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസം ഇല്ലാത്തവരാണ് എന്ന് ഞാൻ പറഞ്ഞതല്ല ഇവിടുത്തെ മാദ്ധ്യമങ്ങളുടെ വിലയിരുത്തലൽ കണക്കുകളിൽ നിന്ന് വെളിപ്പെട്ട കാര്യമാണ്. 80% ക്രൈസ്തവർ ട്രംപിന് വോട്ട് ചെയ്യിതിട്ടുണ്ടങ്കിൽ, എന്റെ കണക്ക് സാറ് പഠിപ്പിച്ച സാധ്യത സിദ്ധാന്തം വച്ച് നല്ല ഒരു ശതമാനം വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നുള്ള അനുമാനത്തിലാണ് ഞാൻ അങ്ങനെ എഴുതിയത്. വീരന്മാർ ഭയപ്പെടുന്നെടുത്ത് വിഡ്ഢികൾ ചാടിവീഴുമെന്ന് എന്റെ മനഃശാസ്ത്ര സാറ് പഠിപ്പിച്ചത് വച്ചുനോക്കുമ്പോൾ ഞാൻ ട്രംപിന് വോട്ട് ചെയ്യാത്തവരെ കുറ്റം പറയില്ല. പക്ഷെ എന്ന് വച്ച് അറിവുള്ളവരും ട്രംപിന് വോട്ട് ചെയ്യാത്തവരും ഇവിടം വിട്ട് നാട്ടിൽ പോകണം എന്ന് ജോൺ തോമസ് നിർബന്ധം പിടിച്ചാൽ അമേരിക്ക ഗ്രേറ്റ് ആകുന്നതെങ്ങനെ. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അനധികൃതമായി കുടിയേറിയവർ, തിരിച്ചുപോയി നിയമപരമായി കുടിയേറണം ഇതിനെ ഞാൻ എതിർക്കുന്നില്ല. നസ്രേത്ത് കാരനായ യേശുവിന് മനുഷ്യരാശിയുടെ രക്ഷയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റ പഠനങ്ങളൂം പ്രവർത്തികളും വ്യക്താമാക്കുന്നു. യേശു യേശു എന്ന് ആയിരം പ്രാവശ്യം പറയുന്നവരല്ല എന്റെ പിതാവിന്റ പ്രവർത്തികൾ ചെയ്യുന്നവരാണ് രക്ഷപ്രാപിക്കുന്നത്. എന്താണ് പ്രവർത്തി? നഗ്നനെ ഉടുപ്പിക്കുക, വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, രോഗിയെ സന്ദർശിക്കുക, തടവുകാരനെ സന്ദർശിക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മാത്രമേ യേശു ദൈവം ആണെന്ന് പ്രഘോഷിച്ചു നടക്കുന്നവർക്ക് രക്ഷയുള്ളൂ. അല്ലാതെ അഫ്രൊഡബ്ൾ കെയർ ആക്റ്റ് എടുത്തുകളയണം (രോഗിയെ സന്ദർശിക്കുക), വലിയ കുറ്റങ്ങൾ ചെയ്യാത്തവർക്ക് (തടവുകാരെ സന്തര്ഷിക്കുക) രണ്ടാമത് അവസരം കൊടുക്കാതിരിക്കുക, കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തി അർഹിക്കുന്നവർക്ക് അമേരിക്കയിൽ താമസിക്കുന്നത് വരെ അവരെ ഇവിടെ താമസിപ്പിക്കാതെ ഇവിടുന്നു നാടുകടത്തണം എന്ന് വാദിക്കുക  (സാങ്ക്ച്യുറി സിറ്റി) തുടങ്ങിയവ ചെയ്യുന്നവരെ നാടുകടത്തണം എന്ന് പറയുന്നരല്ല യഥാർത്ഥ ക്രിസ്ത്യാനി. അതുകൊണ്ടാണ് ഗാന്ധിജി പറഞ്ഞത് എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ് കൃഷിയാനിക്കാളെ ഇഷ്ടമല്ല എന്ന്. ഇപ്പോൾ നിങ്ങൾ പറയും എബ്രാഹാം ലിങ്കൺ, ഗാന്ധിജി, തുടങ്ങിയവർ ലിബറൽ ആണെന്ന്. സംഘടിത മതങ്ങൾക്ക് മനുഷ്യ രാശിയെ രക്ഷിക്കാനാവില്ല ജോൺ തോമസെ. അതിനു യേഷും ചാട്ടവാറുമായി വീണ്ടും വരണം    

ജോണി 2017-02-15 12:34:26
Shre Ninan Koshy you are right. കൂപമണ്ഡൂപങ്ങൾ, കിണറിലെ തവളകൾ ആണ് ഭൂരിപക്ഷം വിശ്വാസികളും. ഒരു പള്ളി ട്രസ്റ്റിയോ സെക്രെട്ടറിയോ ആയി തിരുമേനിമാരുടെ കൂടെ ഒരു ഫോട്ടോ എടുത്താൽ എല്ലാം ആയി എന്ന് കരുതി നടക്കുന്ന ഒരു കൂട്ടർ. ഇമലയാളി പോലുള്ള മാധ്യമങ്ങൾ അമിത പ്രാധാന്യം ആണ് ഈ വിഷയത്തിൽ കാണിക്കുന്നത്. ഒരു മതമേലധ്യക്ഷന്റെ കുപ്പായം അലക്കി ഉണക്കാൻ എവിടെ എങ്കിലും ഇട്ടാൽ അതിനും ഫോട്ടോ അടക്കം വലിയ പ്രാധാന്യം ആണ് പത്രങ്ങൾ നൽകുന്നത്.  കുട്ടി കൊരങ്ങാൻമാരെ കൊണ്ട് ചൂട് ചോറ് വാരിക്കുന്ന പണി ആണ് ഈ മെത്രാൻ മാരും അച്ചന്മാരും ചെയ്യിക്കുന്നത്. അവർ കുറെ വിശുദ്ധ കളവുകൾ പറഞ്ഞു വിശ്വാസികളെ തമ്മിലടിപ്പിച്ചു അവരെ കേസിന്റേയും പുതിയ പള്ളിയുടെയും പേരിൽ പിഴിയുന്നു. സഭ ചരിത്രത്തെ കുറിച്ചോ കേരളത്തെ കുറിച്ചോ ഒരു ചുക്കും അറിയാത്ത ഉത്തരേന്ത്യൻ വക്കീലന്മാരും ഇത് കൊണ്ട് നേട്ടം കൊയ്യുന്നു. വിധി വരുമ്പോൾ പറയും ഇത് വിശ്വാസത്തിന്റെ ഭാഗം ആണ് കോടതിയെ ഞങ്ങൾ അംഗീകരിക്കില്ല എന്ന്. ഒരു രാജ്യത്തു ജീവിച്ചിട്ട് ആ രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കാത്ത തിരുമേനിമാരും അച്ചന്മാരും. അൻമേനികളെ തെരുവിൽ തമ്മിലടിക്കാൻ പറഞ്ഞു വിട്ടിട്ടു  യാതൊരു ഉളുപ്പും ഇല്ലാതെ ഞായറാഴ്ചകളിൽ യേശുവിന്റെ ഉപദേശങ്ങൾ വെട്ടി വിളമ്പുന്നു.  എന്ത് കൊണ്ടാണ് നമ്മുടെ ആളുകൾക്കിതു മനസ്സിലാവാത്തത്. 
Ninan Thomas 2017-02-15 14:44:57
I agree 100% Johnny and NInan Koshy
Ninan Mathai 2017-02-15 20:45:31
എനിക്കും അങ്ങനെ തന്നെ 
മാത്തുണ്ണി 2017-02-16 12:25:00
മൈലപ്ര കണ്ടാൽ ഇപ്പോൾ ചോദിക്കും. ഇതെന്താടെയ് "നൈനാൻമാരുടെ സംസ്ഥാന സമ്മേളനമോ"?

കളിയാക്കുന്നതിനും ഒരു ലിമിറ്റൊക്കെ ഇല്ലേഡേയ്...
Ninan John 2017-02-16 13:03:29
എല്ലാം യേശുവിന്റെ ശിഷ്യന്മാരെണെന്ന തോന്നുന്നേ 
Ninan Jacob 2017-02-16 14:08:01
മറ്റു മതക്കാരെ തരം താഴ്ത്തി പറഞ്ഞാലേ യഥാർത്ഥ ശിഷ്യന്മാരാവൂ....? 
എങ്കിൽ സംസ്ഥാന സമ്മേളനമല്ല, ലോക സമ്മേളനം തന്നെ ഞങ്ങൾ നടത്തും

ഞങ്ങളുടെ നേതാവ് ജോലി കഴിഞ്ഞു വരട്ടെ. അതുവരെ ഞങൾ മിണ്ടാതിരിക്കും.

വീണ്ടും സന്ദിപ്പും വരേയ് വണക്കം....
ബ്ലാക്ക് ലേബൽ 2017-02-16 14:20:45
എന്റെ ഒബ്സർവേറെ നിങ്ങളേത് നാട്ടിലാ ജീവിക്കുന്നത്? ഏതെങ്കിലും മലയാളീ സഭാ നേതാക്കൾനഗ്നനെ ഉടുപ്പിക്കുക, വിശക്കുന്നവനു ഭക്ഷണം കൊടുക്കുക, തടവുകാരനെ സന്ദർശിക്കുക മുതലായവ ചെയ്തു കണ്ടിട്ടുണ്ടോ? അതൊക്കെ കണ്ണിൽ പൊടിയിടാനുള്ള ഡയലോഗ്സ് അല്ലേ?
നമുക്കിപ്പോൾ വേണ്ടത് 200 to 400 ഏക്കറിൽ ഒരു ചെറിയ പള്ളി. എല്ലാ കുഞ്ഞാടുകളും 2000 to 4000 സംഭാവന. 
Ninan Pothulla 2017-02-16 14:47:58
ഇപ്പൊ സ്ഥിരം കമ്മന്റ് എഴുത്തു തൊഴിലാളികൾ ഒന്നിനേം കാണുന്നില്ല. അത് കൊണ്ടാണ് ഈ സഹോദരന്മാർ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്
2017-02-16 09:50:02
 രാജാവ് നഗ്നൻ ആണെന്ന് പറയാൻ മിക്കവാറും കുഞ്ഞാടുകൾ മുതിരാറില്ല. ജോണിയെപ്പോലെ  ചില 'തല തെറിച്ചവ' (sorry Johny) ഒഴികെ. ഇ മലയാളിയും മറ്റു മുഖ്യ ധാര പത്രങ്ങളും സഭ മേലധികാരികളെ പിണക്കാതെ നോക്കും അവരെ വേണ്ട രീതിയിൽ സുഹിപ്പിക്കുകയും ചെയ്യും. എന്നാൽ അവരുടെ ഇടയിലെ കള്ളനാണയങ്ങളെ തുറന്നു കാണിക്കാൻ പേടിയാണ്. ഉദാഹരണത്തിന് ഈയിടെ ഒരു സഭയിൽ സഭ തലവനെ പുറത്താക്കാൻ നോക്കിയ 6 മെത്രാന്മാരെ തലവൻ തന്നെ മുടക്കി. ഇണ്ടാസും (കല്പന) ഇറക്കി. എന്തെ വാർത്ത മുക്കിയത്. സഭയുടെ പേര് വെച്ചാൽ പ്രതികരണം മുക്കും എന്നറിയാം അതുകൊണ്ടു എഴുതുന്നില്ല. 
Ninan Judas 2017-02-16 09:59:38
എനിക്ക് ഇതിനോട് യോചിക്കാൻ പറ്റില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക