Image

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചു

Published on 14 February, 2017
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചു
വാഷിങ്ടണ്‍: പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിനല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചു.

അധികാരമേല്‍ക്കുന്നതിനുമുമ്പേ റഷ്യന്‍ സ്ഥാനപതി സെര്‍ജി കിസ്ലിയാക്കുമായി ഉപരോധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന ആരോപണത്തെത്തുടര്‍ന്നാണ് രാജി.

ഇരുവരും നടത്തിയ സംഭാഷണത്തെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ഫ്‌ലിന്‍ നല്‍കിയിരുന്നില്ല. ഇത് ഫ്‌ലിന്‍ സമ്മതിച്ചിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധസൈനികനും നിലവിലെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ഡയറക്ടറുമായ ലെഫ്റ്റനന്റ് ജനറല്‍ ജോസഫ് കെല്ലോഗിനെ താത്കാലിക സുരക്ഷാ ഉപദേഷ്ടാവായി ട്രംപ് നിയമിച്ചു.

അമേരിക്കയുടെയും ട്രംപിന്റെ ഭരണത്തിലെയും ആഭ്യന്തരപ്രശ്‌നമാണിത് റഷ്യ വ്യക്തമാക്കി. ഉപരോധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്‌തെന്ന ആരോപണം മുന്‍പ് റഷ്യ നിഷേധിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക