Image

ഒഡീഷ ആംബുലന്‍സ് ഉദ്ഘാടനം: ഈ മാസം 22ന് ബൂവനേശ്വരില്‍

Published on 14 February, 2017
ഒഡീഷ ആംബുലന്‍സ് ഉദ്ഘാടനം: ഈ മാസം 22ന് ബൂവനേശ്വരില്‍
ദുബൈ: ആംബുലന്‍സിന് പണമില്ലാതെ ഉറ്റവരുടെ മൃതദേഹവും വഹിച്ചു കിലോമീറ്ററോളം നടകേണ്ടിവന്ന ഒഡീഷയിലെ രണ്ടു ദാരുണമായ സംഭവങ്ങളുടെ പാശ്ചാതലത്തില്‍ വേദനയറ്റ ഹൃദയങ്ങള്‍ക്ക് സഹായമേകുകയെന്ന ലക്ഷ്യത്തോടെ  ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച രണ്ടു ആംബുലന്‍സുകള്‍ ഈ മാസം നിരത്തിലിറക്കുകയാണ്. ഇതിന്റെ കൈമാറ്റ ഉദ്ഘാടനം ഈ മാസം(22/02/2016) 22ന് ബുധനാഴ്ച രാവിലെ 11.30ന് ബൂവനേശ്വര്‍ പ്രസ് ക്ലബ്ബില്‍ നടക്കും. വിടപറഞ്ഞ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ ഓര്‍മ്മക്കായാണ് ഇത് സമര്‍പ്പിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ വളരെ നന്നായി പ്രവര്‍ത്തികുന്നതും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നേതൃത്വം കൊടുക്കുന്നതുമായ ബൂവനേശ്വര്‍ കാലഹന്തിയിലെ മഹാവീര്‍ സംസ്‌കൃതി അനുഷ്ടാന്‍, ബാലസോറിലെ മുസ്ലീം വെല്‍ഫയര്‍ സൊസൈറ്റി എന്നീ സംഘടനകളാണ് ദുബൈ കെ.എം.സി.സിക്ക് വേണ്ടി ഇതിന്റെ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാരുണ്യ സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പുതിയ മാനങ്ങള്‍ക്ക് മാതൃകയാകുന്ന ദുബൈ കെ.എം.സി.സിയുടെ സഹായ ഹസ്തം ഒഡീഷയിലേക്കും നീളുകയാണ്.

     മന്ത്രിമാര്‍, എം.പിമാര്‍.എം.എല്‍.എമാര്‍, മറ്റു സാമൂഹ്യസാംസ്‌ക്കാരിക രാഷ്ട്രീയവിദ്യാഭ്യാസമാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ ആംബുലന്‍സ് കൈമാറും. ജാതിമത ഭേതമന്യേ സഹായം എത്തികുന്നതിന്റെ ഭാഗമായിയാണ് കേരളത്തിനു പുറമേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ജീവകാരുണ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ദുബായ് കെ.എം.സി.സി ലക്ഷ്യമിട്ടത്.ചെന്നൈ കെ.എം.സി.സി നടത്തുന്ന ബൈത്തുറഹ്മ പദ്ധതിയില്‍ നാല്‍പ്പതു വീട് നിര്‍മ്മാണത്തിനുള്ള ചെലവിനും ആസാം ദുരിതാശ്വാസ നിധിയിലെക്കും, യമന്‍ ദുരിതാശ്വാസ ഫണ്ടിലേക്കും ദുബൈ കെ.എം.സി.സിയുടെ സഹായം മുന്‍പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക