Image

മാരാമണ്‍ വിശ്വാസപ്പന്തലില്‍ നര്‍മം വിതറി വലിയ മെത്രാപ്പോലീത്ത

Published on 14 February, 2017
മാരാമണ്‍ വിശ്വാസപ്പന്തലില്‍ നര്‍മം വിതറി വലിയ മെത്രാപ്പോലീത്ത
മാരാമണ്‍: സ്വര്‍ണനാവുള്ള തിരുമേനിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാന്‍ രാവിലെ തന്നെ മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞു. നൂറാം വയസ്സിലെത്തിയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ദൂത് ശ്രവിക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തി. യോനയുടെ പ്രവചനം നാലിന്റെ പത്തും പതിനൊന്നും വാക്യങ്ങളായിരുന്നു വലിയ ഇടയന്‍ തിരഞ്ഞെടുത്ത വിഷയം. യോനയ്ക്ക് ദൈവം പദവി നല്‍കിയപോലെ നിങ്ങളെയും ദൈവം ഏറ്റെടുത്തിരിക്കുകയാെണന്ന് പറഞ്ഞാണ് മാര്‍ ക്രിസോസ്റ്റം പ്രസംഗം തുടങ്ങിയത്. 

അനീതിയെ എതിര്‍ക്കാന്‍ ക്രൈസ്തവര്‍ ബാധ്യസ്ഥരാണ്. 99 വയസുവരെ എന്നെ നടത്തിയത് മറ്റൊന്നും കൊണ്ടല്ല. എന്റെ മാതാപിതാക്കള്‍ മുകളില്‍ സ്വസ്ഥമായി കഴിയുന്നുവെന്ന് ദൈവത്തിന് അറിയാം. ഭൂമിയില്‍ ഞാന്‍ കാട്ടിക്കൂട്ടുന്നതൊക്കെ ദൈവം അറിയുന്നുണ്ട്. അവിടെ ചെന്നാലത്തെ അവസ്ഥ ദൈവത്തിന് അറിയാവുന്നതുകൊണ്ടാണ് ദൈവം വിളിക്കാത്തതെന്ന തിരുമേനിയുടെ വാക്കുകള്‍ വിശ്വാസികള്‍ ചിരിയോടും പ്രാര്‍ത്ഥനയോടുമാണ് സ്വീകരിച്ചത്. 

എന്റെ പ്രസംഗം കേട്ട് രക്ഷിക്കപ്പെടാമെന്ന് വിചാരിച്ച് പന്തലിലെത്തിയവര്‍ നിരാശരായി പോകണമെന്നും ദൈവവചനം കേള്‍ക്കാന്‍ എത്തിയവര്‍ പ്രത്യാശയോടെ പോകണമെന്ന തിരുമേനിയുടെ വാക്കുകളും സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. 72 വര്‍ഷം കണ്‍െവന്‍ഷനില്‍ പ്രസംഗിച്ച ക്രിസോസ്റ്റം മെത്രാച്ചന്റെ പ്രസംഗം കേട്ട് ഒരാളേയും രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നാല്‍ ദൈവം വിചാരിച്ചാല്‍ ക്രിസോസ്റ്റം മെത്രാച്ചനെക്കൊണ്ട് പോലും മനുഷ്യരെ മാനസാന്തരപ്പെടുത്താന്‍ കഴിയുമെന്ന തിരുമേനിയുടെ വാക്കുകള്‍ സഭാ മേലദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. ഈ യോഗത്തില്‍ ഐന്റെയത്രയും പ്രായമുള്ള ആരും ഇവിടെ ഇരിപ്പില്ല. എന്ന് വച്ചാല്‍ അത്രയും പാപം ചെയ്തതുകൊണ്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ഇതിന് അനുമോദനമായി മെത്രാപ്പോലീത്ത ഒരു യോഗം കൂടി വെച്ചുവെന്ന മാര്‍ക്രിസോസ്റ്റത്തിന്റെ വാക്കുകള്‍ വീണ്ടും സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക