Image

ഐഎസ്‌ആര്‍ഒക്ക്‌ ലോകറെക്കോഡ്‌; 104 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി 37 കുതിച്ചുയര്‍ന്നു

Published on 14 February, 2017
 ഐഎസ്‌ആര്‍ഒക്ക്‌ ലോകറെക്കോഡ്‌; 104 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി 37 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്‌ എത്തിച്ചതിനുള്ള റെക്കോര്‍ഡ്‌ ഇനി ഇന്ത്യയ്‌ക്ക്‌ സ്വന്തം. 

വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള 28 മണിക്കൂര്‍ കൗണ്ട്‌ ഡൗണ്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.28ന്‌ ആരംഭിച്ചിരുന്നു. രാത്രിയോടെ തന്നെ റോക്കറ്റിലെ ഇന്ധനം നിറയ്‌ക്കുന്ന പ്രക്രിയയും പൂര്‍ത്തിയാക്കിയിരുന്നു. 

നേരത്തെ 2014ല്‍ ഒറ്റ വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുട റെക്കോര്‍ഡാണ്‌ ഇന്ത്യ മറികടന്നിട്ടുള്ളത്‌. ഒറ്റത്തവണ 20 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു കൊണ്ട്‌ 2016ല്‍ ഇന്ത്യയും റെക്കോര്‍ഡ്‌ സൃഷ്ടിച്ചിരുന്നു.


ഐഎസ്‌ആര്‍ഒ ഒറ്റത്തവണ വിക്ഷേപിയ്‌ക്കുന്ന 104 ഉപഗ്രഹങ്ങളില്‍ മൂന്ന്‌ എണ്ണം ഇന്ത്യ വികസിപ്പിച്ച കാര്‍ട്ടോസാറ്റ്‌ 2 പരമ്പരയില്‍പ്പെട്ടതാണ്‌. അമേരിക്ക, ഇസ്രായേല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌, സ്വിറ്റ്‌സര്‍ലന്റ്‌ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്തെത്തിച്ചു


ഇന്ത്യ വികസിപ്പിച്ച വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌ സിയാണ്‌ വിക്ഷേപിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഐഎന്‍എസ്‌ 1എ, ഐഎന്‍എസ്‌1 ബി, എന്നീ രണ്ട്‌ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയാണ്‌ ഇന്ത്യയുടെ മൂന്ന്‌ ഉപഗ്രഹങ്ങള്‍.



1996 മുതല്‍ തന്നെവളരെ കുറഞ്ഞ ചെലവില്‍ വിദേശ ബഹിരാകാശ ഏജന്‍സികളുടെ ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ ബഹിരാകാശത്തെത്തിയ്‌ക്കാന്‍ ആരംഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക