Image

പലസ്തീന്‍ അയഥാര്‍ഥ രാഷ്ട്രമെന്നു അംബാസഡര്‍ നിക്കി ഹേലി

പി.പി.ചെറിയാന്‍ Published on 14 February, 2017
പലസ്തീന്‍ അയഥാര്‍ഥ രാഷ്ട്രമെന്നു അംബാസഡര്‍ നിക്കി ഹേലി
വാഷിംഗ്ടണ്‍: ലിബിയയില്‍ യുനൈറ്റഡ് നേഷന്‍സ് സ്‌പെഷല്‍ പ്രതിനിധിയായി പാലസ്തീന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം തല്‍ക്കാലം അംഗീകരിക്കുന്നില്ലെന്ന് യു.എസ്. പ്രതിനിധി നിക്കി ഹേലീ വ്യക്തമാക്കി. ഈ പ്രസ്താവനക്കൊപ്പം പലസ്തീനെ അയഥര്‍ഥ രാഷ്ട്രമെന്നും വിശേഷിപ്പിച്ചത് ശ്രദ്ധിക്കപെടുകയും ചെയ്ത്

ഫെബ്രുവരി 10 വെള്ളിയാഴ്ചയായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുറ്റാര്‍സ് നിയമന കാര്യം അറിയിച്ചത്.
ഈ പ്രഖ്യാപനം യു.എസ്. ഗവണ്‍മെന്റിനെ നിരാശപ്പെടുത്തിയെന്ന് ഹേലി പറഞ്ഞു.

അയാഥാര്‍ത്ഥ്യമായ രാജ്യത്തിന്റെ പ്രതിനിധിയെയല്ല യഥാര്‍ത്ഥ രാജ്യങ്ങളുടെ പ്രതിനിധിയെയാണ് യു.എന്‍. പ്രതിനിധിയായി മറ്റു രാജ്യങ്ങളില്‍ നിയമിക്കേണ്ടത്. പാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന യു.എന്‍, അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായ ഇസ്രായേലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും അവര്‍ ചൂണ്ടികാട്ടി.
അമേരിക്കയുടെ നടപടിയെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനന്‍സ്വാഗതം ചെയ്തു.

2011 ല്‍ പി.എല്‍.ഒ. ഔദ്യോഗീക പദവിക്കും, മുഹമ്മദ് അബ്ബാസിനും എതിരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് സലാംഫയദെന്ന് ഡാനി ഡാനന്‍ പറഞ്ഞു. യു.എസ്സിന്റെ ശക്തമായ നിലപാട് യു.എന്നില്‍ പുതിയൊരു യുഗത്തിന്റെ പിറവിയാണ് സൂചിപ്പിക്കുന്നതെന്ന് ഡാനി അഭിപ്രായപ്പെട്ടു.

പലസ്തീന്‍ അയഥാര്‍ഥ രാഷ്ട്രമെന്നു അംബാസഡര്‍ നിക്കി ഹേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക