Image

പൊതു വിഷയത്തിലെ ഐക്യവും അനൈക്യവും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 15 February, 2017
പൊതു വിഷയത്തിലെ ഐക്യവും അനൈക്യവും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സകല കെട്ടുകളും പൊട്ടിച്ച് പ്ര തിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി നടത്തിയിരുന്ന ജെല്ലിക്കെട്ട് ഒരു സുപ്രഭാതത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ തമിഴ് ജനതയുടെ പ്ര തികാരം ആര്‍ത്തിരമ്പി അതില്‍ അവര്‍ ഒന്നുചേര്‍ന്നു. അവിടെ ജാതിയും മതവുമില്ലാതായി. കൊടിയുടെ നിറവും പാര്‍ട്ടിയു ടെ ചിഹ്നവും ആരും കണ്ടില്ല. വര്‍ണ്ണവും വര്‍ക്ഷവും അതില്‍ അതിര്‍വരമ്പ് സൃഷ്ടിച്ചില്ല. അവര്‍ ഒറ്റക്കെട്ടായി രംഗത്തു വന്നപ്പോള്‍ സുപ്രീം കോടതി പോലും എന്ത് ചെയ്യണമെന്നറി യാതെ കുഴഞ്ഞുപോയി.

മൃഗസ്‌നേഹികളും മൃഗവാദികളും അത് കണ്ട് ഓടിയൊളിച്ചു. നിയമത്തിന്റെ പടവാളുമായി രംഗത്തുവരുവാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആരും അതിനെതിരെ സമരവുമായി രംഗത്തു വരികയോ വഴിയോരത്തും ഭരണസിരാകേന്ദ്രങ്ങളിലും മറ്റുമായി പന്തല്‍ കെട്ടി കിടന്നില്ല. അങ്ങനെ ആരെങ്കിലും വന്നിരുന്നെങ്കില്‍ പിന്നീ ടൊരിക്കലും അവര്‍ക്ക് സമരം നയിക്കാന്‍ കഴിയാതെ പോയേനെ.

മൃഗസ്‌നേഹത്തിന്റെ അപ്പോസ്‌തോലന്മാരായ മേനകാഗാന്ധിയും മറ്റും ജെല്ലിക്കെട്ടിലെ മൃഗപീഡനം അറിഞ്ഞെങ്കിലും അറിയാത്തതുപോലെ അഭിനയിച്ചു. അഭിപ്രായം പറയാതിരിക്കാന്‍ അവര്‍ മൗനമഭിനയിച്ചു. മൗനം വിദ്വാനുഭൂഷണവും വിഡ്ഢിക്കതൊരു അലങ്കരവുമെന്ന് പറയുംപോലെ മേനകാഗാന്ധിക്കതൊരു സ്വയം സംരക്ഷണവുമായിയെന്നു പറയാം. മുന്നും പിന്നും നോക്കാതെ എന്തും പ്രവര്‍ത്തിക്കുന്ന തമിഴനോട് മൃഗസ്‌നേഹവുമായി ചെന്നാല്‍ മൃഗത്തിനോട് ചെയ്യുന്നതിനേക്കാള്‍ കഷ്ടമായി ചെയ്യുമെന്ന് അവര്‍ക്കറി യാം. അതുകൊണ്ടു തന്നെ മേനകാ ഗാന്ധി ഒരാക്രോശവും നടത്തിയില്ല. നിയമത്തിന്റെ യാ തൊരു വാളുമായി രംഗത്തുവ ന്നില്ല.

അതൊക്കെ കേരളത്തിലെ പാവങ്ങളുടെ അടുത്തേ ചിലവാകുകയുള്ളു. അവ രുടെ അടുത്തു മാത്രമെ നിയ മത്തിന്റെ വാളും അധികാരത്തിന്റെ അഹങ്കാരവുമായി വന്ന് ഉറഞ്ഞു തുള്ളാന്‍ കഴിയൂ. കേര ളത്തില്‍ പട്ടി കടിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെപോലും ആന്തരീ കാവയവങ്ങള്‍ തകര്‍ന്ന് അവശതയിലായപ്പോള്‍ അതിനെതിരെ ജനം പ്രതികരിച്ചപ്പോള്‍ അവ രുടെ മുന്‍പില്‍ നിയമത്തിന്റെ വാളുമായി അധികാരത്തിന്റെ അഹംഭാവത്തില്‍ ഉറഞ്ഞുതുള്ളിയതാണ് മേനകാ ഗാന്ധി.

അത് കണ്ട് മന്ത്രിമാര്‍ പോലും ചോദിച്ച് മാളത്തിലൊളിച്ചു. തമിഴ്‌നാട്ടില്‍ മേനകാഗാന്ധി പേടിച്ചപ്പോള്‍ കേരളത്തില്‍ അവര്‍ പേടിപ്പിച്ചു വിറച്ചു. അതാണ് തമിഴ്‌നാടും കേരളവും തമ്മിലുള്ള വ്യത്യാസം. അവരുടെ ഏത് പൊതുപ്രശ്‌നത്തിലും അവര്‍ക്ക് ആ ഒത്തൊരുമയുണ്ട്. നായ പ്രശ്‌നത്തില്‍ കേരളം രണ്ട് തട്ടായി. മനുഷ്യനെ കടിച്ചുകീറി നായ് ജൈത്ര യാത്ര തുടര്‍ന്നപ്പോള്‍ മനുഷ്യ ന്റെ ജീവനേക്കാള്‍ വില മൃഗ ത്തിനു നല്‍കി കേരളം രണ്ട് തട്ടിലായി. അതാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള വ്യത്യാസം. പൊതു വിഷയത്തില്‍ അവര്‍ ഒന്നുചേരും. ഉദാഹരണ ത്തിന് മുല്ലപ്പെരിയാര്‍ വിഷയം തന്നെയെടുക്കാം. മുല്ലപ്പെരിയാ ര്‍ വിഷയത്തില്‍ തമിഴ്‌നാട് ഒറ്റ കെട്ടായി പൊരുതിയപ്പോള്‍ കേ രളത്തിലെ നേതാക്കന്മാര്‍ പല തട്ടിലായി.

ഡാമിന് വിള്ളലുണ്ടെന്നു കണ്ടെത്തുകയും അത് തകരുമെന്നും കേരളത്തിലെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്ന് കണ്ടിട്ടുപോലും കേരളത്തിലെ രാഷ്ട്രീയ നേതൃ ത്വവും ചലച്ചിത്ര സാംസ്കാരി ക നേതൃത്വവും ശക്തമായി രംഗത്തുവരികയുണ്ടായില്ല. ആ പ്രദേശത്തുള്ള ജനങ്ങള്‍ മാത്രം പ്രതിഷേധവുമായി രംഗത്തു വരികയുണ്ടായുള്ളു. അവരുടെ പ്രതിഷേധ സമരമുറകള്‍ ശക്തമായി വന്നപ്പോള്‍ ചില രാഷ്ട്രീയ നേതാക്കന്മാര്‍ രംഗത്തുവരികയുണ്ടാ യെങ്കിലും അവര്‍ പിന്നീട് പിന്‍വാങ്ങുകയുണ്ടായി. കാരണം തേനിയിലും കമ്പത്തുമുള്ള അവരുടെ അനധികൃത സ്വത്തുവിവരം പുറത്തുവിടുമെന്ന് ജയലളിത പറഞ്ഞതാണത്രെ.

അത്രയേയുള്ളു കേരളത്തിലെ നേതാക്കന്മാരുടെ സമരവീര്യം. കേരളത്തിലെ ജന ങ്ങളുടെ ജീവനു തന്നെ ഭീഷ ണിയായ ഡാമിന്റെ കാര്യത്തില്‍ മൗനം പാലിച്ച മലയാളക്കരയുടെ സൂപ്പര്‍ താരങ്ങള്‍ ജെ ല്ലിക്കെട്ടില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്നതാണ് ഏറെ രസകരമായ സംഭവം. കേരളത്തില്‍ ജനങ്ങള്‍ ദിവസങ്ങളോളം സമരവുമാ യി രംഗത്തു വന്നപ്പോള്‍ അതി ലൊരഭിപ്രായവും പറയാത്ത ഈ സൂപ്പര്‍ താരങ്ങളുടെ ദേശ വികാരം സമ്മതിക്കേണ്ടതാണ്. കേരളം സൂപ്പര്‍ താരങ്ങളാക്കിയ ഇവരുടെയൊക്കെ ഈ വികാര പ്രകടനം കാണുമ്പോള്‍ തോ ന്നിപ്പോകുക ചോറിവിടെയും കൂറ് അവിടെയുമെന്നാണ്.

തമിഴ് ജനതയുടെ ഐക്യം അത് ഏത് കാര്യത്തിലായാലും അതുകണ്ട് നാം ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ നാം പല തട്ടിലായി മാറുകയാണ് പതിവ്. അതായിരിക്കാം നമ്മുടെ ഏറ്റവും വലിയ പരാജയവും. അതുകൊണ്ടുതന്നെ തമിഴ്‌നാടിനെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിപോലും ഭയക്കുന്നു. കോട തിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തിക്കൊണ്ട് ജെല്ലിക്കെട്ട് തുടരുമെന്ന് ജനം പറയുമ്പോള്‍ കോടതിലക്ഷ്യമൊന്നും ആരും ഉന്നയിക്കുകയോ ഉത്തരവി ടുകയോ ചെയ്തില്ല. അങ്ങനെയൊരു നീക്കമുണ്ടായാല്‍ അത് എന്ത് ദൂഷ്യഫലങ്ങളുണ്ടാക്കു മെന്ന് കോടതിക്കുപോലുമറിയാം.

കേന്ദ്രസര്‍ക്കാരുകള്‍പോലും തമിഴ്‌നാടിനോടും കേരളത്തോടും രണ്ട് രീതിയിലാണ് പ്രവര്‍ ത്തിക്കുന്നത്. കേന്ദ്ര ബജറ്റിലായാലും റെയില്‍വെ ബജറ്റിലാ യാലും മറ്റ് വികസന പ്രവര്‍ ത്തനത്തിലായാലും കേരളത്തി ന് ലഭിക്കുന്നത് യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ മാത്രം. തമിഴ്‌നാടി നോ കൈ നിറയെ. കേരളത്തിന് ഒരു ലോക്കല്‍ ട്രെയിന്‍ അ നുവദിക്കുന്ന സ്ഥാനത്ത് തമി ഴ്‌നാടിന് നല്‍കുന്നത് അഞ്ചില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനു കളായിരിക്കും. ബജറ്റില്‍ അനു വദിക്കുന്ന തുകയും ഇതുപോ ലെയായിരിക്കും. കേന്ദ്ര മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ കേരളത്തിന് ഒന്നോ രണ്ടോ മന്ത്രിയെ കിട്ടിയാല്‍ ആയി. എന്നാല്‍ തമിഴ്‌നാടിന് ചോദിക്കുന്ന മ ന്ത്രിമാരേയും വകുപ്പുകളും നല്‍കും.

കോടതിയും കേന്ദ്രവുമെല്ലാം തമിഴ്‌നാടിന്റെ കാര്യത്തില്‍ ഒരു നയവും കേരള ത്തിന്റെ കാര്യത്തില്‍ മറ്റൊരു നയവുമാണ്. അതിനു കാര ണം അവരുടെ ജനതയുടേയും നേതാക്കന്മാരുടേയും സംസ്ഥാ നത്തിന്റെ പൊതുപ്രശ്‌നത്തോടുള്ള ഐക്യബോധവും അര്‍പ്പ ണബോധവുമാണ്. നമ്മുടെ കേരളത്തില്‍ അതിന് നേരെ വിപരീതമായതാണ്. അതാണ് കേരളക്കരയുടെ പരാജയവും പോരായ്മയും. ജെല്ലിക്കെട്ട് കേ രളത്തിലായിരുന്നെങ്കില്‍ കോടതിവിധിക്കെതിരെ ആരും പ്ര തിഷേധിക്കുകയില്ലായിരുന്നു. കോടതിവിധി നടപ്പാക്കാതെയോ അതിനെതിരെ പ്രസ്താവനപോലും ഇറക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യവുമായി കോടതി വന്നേനെ.

ജെല്ലിക്കെട്ടില്‍ കോടി ഉത്തരവിനെ എതിര്‍ക്കുന്നത് ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ സംഘടിത ശക്തിയാ ണ് കണ്ടു പഠിക്കേണ്ടത്. സം ഘടിത ശക്തിക്കു മുന്നില്‍ മുട്ടുമടക്കാത്ത ഭരണകൂടങ്ങളില്ല. കാറ്റില്‍ പറക്കാത്ത കോടതി നിയമങ്ങളോ ഇല്ല. അതില്‍ കൂടി അവര്‍ അവരുടെ അവകാ ശങ്ങള്‍ നേടിയെടുക്കും. ആവശ്യങ്ങള്‍ ചോദിക്കാതെ തന്നെ ഭരണകൂടങ്ങള്‍ നല്‍കും. അതാ ണ് ജെല്ലിക്കെട്ടില്‍ കണ്ടത്. നിയമത്തേയും നിയമ വ്യവ സ്ഥിതിയേയും എതിര്‍ക്കണമെ ന്നല്ല ഇതില്‍ക്കൂടി അര്‍ത്ഥമാ ക്കേണ്ടത്.

ഐക്യത്തില്‍ കൂടി അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അനൈക്യത്തില്‍ കൂടി അര്‍ഹതപ്പെട്ടതും നഷ്ടപ്പെടു ത്തുകയാണ് ചെയ്യുന്നത്. അതിനുദാഹരണങ്ങളാണ് മുല്ലപ്പെ രിയാറും ജെല്ലിക്കെട്ടും അല്ലെ ങ്കില്‍ തമിഴ്‌നാടും കേരളവും അത് കേരളത്തെ ഏത് രീതിയില്‍ എത്തിക്കുമെന്ന് പറയാന്‍ വയ്യ. ഒരു കാര്യം ഉറപ്പിച്ചു പറയാം അത് നമ്മെ ഉയര്‍ച്ചയിലേ ക്കായിരിക്കില്ലയെന്ന്. അത് മനസ്സിലാക്കിയാല്‍ നന്ന്.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക