Image

കോവളം കൊട്ടാരം പൊതു ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണം

Published on 16 February, 2017
കോവളം കൊട്ടാരം പൊതു ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണം

തിരുവനന്തപുരം: കോവളം കൊട്ടാരം പൊതു ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തുന്നതിന്‌ സിവില്‍ കേസ്‌ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം. 

കുടുതല്‍ നിയമനടപടികള്‍ക്ക്‌ സാധ്യതയില്ലാത്തതിനാല്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക്‌ തന്നെ വിട്ടുകൊടുക്കണമെന്ന്‌ നിയമസെക്രട്ടറിയുടെ അഭിപ്രായം തള്ളിക്കൊണ്ടാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം.

കൊട്ടാരം ഹോട്ടലുടമകള്‍ക്ക്‌ തന്നെ മടക്കി കൊടുക്കണമെന്ന്‌ ടൂറിസം വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്നാണ്‌ റവന്യൂ വകുപ്പ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയിരുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ എ.സി മൊയിതീന്‍ ടൂറിസം വകുപ്പ്‌ മന്ത്രിയായിരിക്കുമ്പോഴാണ്‌ കൊട്ടാരം ഹോട്ടലുടമകള്‍ക്ക്‌ വിട്ടുകൊടുക്കണമെന്ന നിര്‍ദേശം ഉണ്ടായത്‌. 

ഇതിനെ റവന്യൂ വകുപ്പ്‌ എതിര്‍ത്തിരുന്നു. തുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ ചീഫ്‌ സെക്രട്ടറിയുടെ ഉപദേശം തേടി. പിന്നീട്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം തേടുകയുമായിരുന്നു.

അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയ ഉപദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക