Image

സച്ചിന്‍, ഡോന്‍ജ ഗ്രാമം കൂടി ഏറ്റെടുത്തു

Published on 16 February, 2017
സച്ചിന്‍,   ഡോന്‍ജ ഗ്രാമം കൂടി ഏറ്റെടുത്തു

ന്യൂദല്‍ഹി: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭ എംപിയെന്ന നിലയില്‍, സന്‍സത്‌ ആദര്‍ശ്‌ ഗ്രാമ യോജന പദ്ധതി പ്രകാരം ഒരു ഗ്രാമം കൂടി ദത്തെടുത്തു.

മഹാരാഷ്ട്ര ഒസാമാനാബാദ്‌ ജില്ലയിലെ ഡോന്‍ജ ഗ്രാമമാണ്‌ ദത്തെടുത്തത്‌. എംപി ഫണ്ടില്‍ നിന്ന്‌ നാല്‌ കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ്‌ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌.

പുതിയ സ്‌ക്കൂള്‍ കെട്ടിടം, ജലവിതരണ പദ്ധതി, എല്ലാവീടുകളിലും കുടിവള്ളം, കോണ്‍ക്രീറ്റ്‌ റോഡ്‌. സീവേജ്‌ ലൈന്‍ എന്നിവയും പദ്ധതിയില്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക