Image

ശശികലയ്‌ക്ക്‌ ജയിലില്‍ ജോലി ചന്ദനത്തിരി നിര്‍മ്മാണം

Published on 16 February, 2017
ശശികലയ്‌ക്ക്‌ ജയിലില്‍ ജോലി ചന്ദനത്തിരി നിര്‍മ്മാണം

ബംഗളുരു: ജയിലില്‍ എ ക്ലാസ്‌ സൗകര്യം വേണമെന്ന ശശികലയുടെ ആവശ്യം ജയില്‍ വകുപ്പ്‌ തള്ളി. തടവ്‌പുള്ളി എന്ന നിലയില്‍ ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്ന്‌ ജയില്‍ വകുപ്പ്‌ ഔദ്യോഗികമായി അറിയിച്ചു.

പ്രമേഹം കൂടുകയാണെങ്കില്‍ മാത്രം കട്ടില്‍ നല്‍കും. അതുവരെ സിമന്റ്‌ ബഞ്ചില്‍ കിടന്നാല്‍ മതിയെന്നും അറിയിപ്പില്‍ പറയുന്നു. കൂട്ടുപ്രതി ഇളവരശി ഇപ്പോള്‍ ശശികലയ്‌ക്ക്‌ ഒപ്പമാണ്‌ കഴിയുന്നത്‌. ഇത്‌ തുടരാന്‍ അനുവദിച്ചേക്കും. കേസിലെ മറ്റൊരു പ്രതി സുധാകരന്‍ കഴിയുന്നത്‌ ഖനിരാജാവ്‌ ജനാര്‍ദ്ദന റെഡ്ഡി കിടന്ന സെല്ലിന്‌ സമീപമാണ്‌.

എസി മുറി, വീട്ടില്‍ നിന്നുള്ള ഭക്ഷണം, കട്ടില്‍ തുടങ്ങിയ ആവശ്യങ്ങളാണ്‌ ശശികല ജയില്‍ വകുപ്പിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. പരപ്പന അഗ്രഹാര ജയിലില്‍ 9234-)ം നമ്പര്‍ തടവുകാരിയായ ശശികല, 50 രൂപ ദിവസ വരുമാനത്തില്‍ ചന്ദനത്തിരി, മെഴുകുതിരി നിര്‍മാണ യൂണിറ്റിലും തയ്യല്‍ യൂണിറ്റിലുമാണ്‌ ജോലി ചെയ്യുക.

നാല്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ ഏകദേശം 65,000 രൂപ ശശികലയ്‌ക്ക്‌ വേതനമായി കിട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക