Image

പെയ്‌തൊഴിയാതെ... (കവിത: ജെന്‍സി പോള്‍)

Published on 16 February, 2017
പെയ്‌തൊഴിയാതെ... (കവിത: ജെന്‍സി പോള്‍)
പെയ്‌തൊഴിയാത്ത
രാത്രിമഴ തന്‍
ചിതറിയൊഴുകുന്ന
ജല ബിന്ദു ഞാന്‍...

കാടും കരളും
പുല്‍കി പുണര്‍ന്ന
രുവിയായ് പുഴയായ്
സാഗര സംഗമം.

താണ്ടുവാനേറെ
പാതകളുണ്ടെനി
ക്കേറുവാനേറെ
നൊമ്പരവും...

പ്രണയാര്‍ദ്രഹൃദയവും
ഒട്ടിയ വയറും
ആദിയും വ്യാധിയും
പാഴ് മോഹവും..

കണ്‍കണ്ട നേരുകള്‍
സംഹരിച്ചിന്നൊരു
മലവെള്ളപ്പാച്ചിലാല്‍
ഉടച്ചെറിഞ്ഞു ഞാന്‍.

കറുത്ത ജീവിതം
മണ്ണിട്ടടക്കി
ആയിരം വര്‍ണ്ണത്തിന്‍
ചിത്രം പിറവിയായ്...

അനുഗ്രഹനീരാവി
ഉറഞ്ഞു പെയ്തിന്നും
പെയ്‌തൊഴിയാതെ...
പെയ്‌തൊഴിയാതെ...!!!
പെയ്‌തൊഴിയാതെ... (കവിത: ജെന്‍സി പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക