Image

തന്റെ ജീവിതത്തെ കുറിച്ച് പുസ്തകം എഴുതണമെന്ന് കരീന

Published on 16 February, 2017
തന്റെ ജീവിതത്തെ കുറിച്ച് പുസ്തകം എഴുതണമെന്ന് കരീന


തന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഖാന്‍. താരത്തിന്റെ അങ്കിളായ ഋഷി കപൂ!ര്‍ അത്മകഥ എഴുതിയതിന് പിന്നാലെയാണ് കരീനയുടെ പ്രസ്താവന.

“ഞാന്‍ ഫാഷനെ കുറിച്ച് എഴുതിയിട്ടുണ്ട്. അമ്മയായ അനുഭവത്തെ കുറിച്ച് എഴുതണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ എന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് മുഴുവനായി എഴുതണമെന്നാണ് എന്റെ ആഗ്രഹം.” കരീന പറഞ്ഞു.

“എന്റെ ജീവിതത്തെ കുറിച്ച് ഞാന്‍ പിന്നീട് എഴുതും. ഒരു പക്ഷേ 20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും എഴുതുക. ഇനിയും കുറേ അനുഭവങ്ങള്‍ ഉണ്ടാകാനുണ്ടല്ലോ.” താരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക