Image

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവക ദിനം 18ന്

Published on 16 February, 2017
സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവക ദിനം 18ന്


      സന്ദര്‍ലാന്‍ഡ്: സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ദശാബ്ദി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 18ന് (ശനി) തുടക്കം കുറിക്കും. സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. നിരവധി വൈദികര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു കമ്യൂണിറ്റിയിലെ ഫാമിലി യൂണിറ്റുകളുടെ ബൈബിള്‍ ക്വിസ് മത്സരം അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫിയും സമ്മാനങ്ങളും നല്‍കും. 

ചടങ്ങില്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികള്‍ക്ക് മാര്‍ സ്രാന്പിക്കല്‍ തുടക്കം കുറിക്കും. ഒക്ടോബറില്‍ സെന്റ് അല്‍ഫോന്‍സ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സുവനീര്‍ പ്രസിദ്ധികരിക്കും. ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. 

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : ടഞ4 6ഒജ 

റിപ്പോര്‍ട്ട്: മാത്യു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക