Image

ലുഫ്താന്‍സ ശന്പളം വര്‍ധിപ്പിക്കും; സമര പരന്പരകള്‍ക്ക് അന്ത്യം

Published on 16 February, 2017
ലുഫ്താന്‍സ ശന്പളം വര്‍ധിപ്പിക്കും; സമര പരന്പരകള്‍ക്ക് അന്ത്യം


      ബെര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സക്ക് ഇനി ശാന്തമായി പറക്കാം. ലോകമെന്പാടുമുള്ള വിമാനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ദീര്‍ഘകാലമായി തുടരുന്ന സമര പരന്പരകള്‍ക്ക് അറുതി വരുത്തി ശന്പള വര്‍ധന നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം ലുഫ്ത്താന്‍സ ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുക. 2019ല്‍ അടുത്ത വര്‍ധനയും നല്‍കും. പൈലറ്റുമാര്‍ക്ക് 5000 യൂറോ മുതല്‍ 6000 യൂറോ വരെ ഒറ്റത്തവണ ബോണസും അനുവദിച്ചു.

5400 പൈലറ്റുമാരാണ് ലുഫ്താന്‍സയിലുള്ളത്. ശന്പള വര്‍ധന വഴി സ്ഥാപനത്തിന് 85 മില്യണ്‍ യൂറോ അധികചെലവ് പ്രതീക്ഷിക്കുന്നു. ലുഫ്താന്‍സയെ കൂടാതെ, ലുഫ്താന്‍സ കാര്‍ഗോയും ജര്‍മന്‍വിംഗ്‌സും ധാരണയില്‍ ഉള്‍പ്പെടുന്നു.

സമര പരന്പരകള്‍ അവസാനിക്കാതെ തുടര്‍ന്നപ്പോള്‍ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാന്‍ യൂണിയനും മാനേജ്‌മെന്റും ഡിസംബറില്‍ തീരുമാനിച്ചിരുന്നു. ഇതുവഴിയാണ് ഇപ്പോഴത്തെ ധാരണ സാധ്യമായിരിക്കുന്നത്. പോയ വര്‍ഷങ്ങളില്‍ 15 തവണയാണ് ലുഫ്ത്തന്‍സ ജീവനക്കാര്‍ സമരം നടത്തിയത്. 

പൈലറ്റുമാരുടെ സമരം കാരണം ഏകദേശം 4500 സര്‍വീസുകളാണ് ഒട്ടാകെ റദ്ദാക്കിയത്. ഇതുവഴി സംഭവിച്ച നഷ്ടം 370 മില്യണ്‍ യൂറോയുടേത്. അഞ്ചു ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിതായും എയര്‍ലൈന്‍സ് അധികൃതര്‍.

പോയ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പുറത്തുവിട്ട കണക്കുകളില്‍ നൂറു മില്യണ്‍ യൂറോയുടെ കുറവ് കണക്കാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ ഇങ്ങോട്ട് പതിനഞ്ച്തവണയാണ് ലുഫ്താന്‍സ പൈലറ്റുമാര്‍ സമരം നടത്തിയത്. സമരം താത്കാലികമായി അവസാനിപ്പിച്ചുവെങ്കിലും പുതിയ സേവന വേതന കാര്യങ്ങളില്‍ പൈലറ്റുമാരും മാനേജ്‌മെന്റും തമ്മില്‍ സമവായത്തിലെത്തിയത് യൂറോപ്യന്‍ വ്യോമയാനരംഗത്ത് പ്രത്യേകിച്ച് ജര്‍മനിക്ക് വലിയ ആശ്വാസമായി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക