Image

100 രൂപ മോഷ്ടിച്ചതില്‍ പിതാവ് ശകാരിച്ചു; ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

Published on 16 February, 2017
100 രൂപ മോഷ്ടിച്ചതില്‍ പിതാവ് ശകാരിച്ചു; ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

മൈസുരു: സഹപാഠിയുടെ 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് 13 വയസുകാരന്‍ ജീവനൊടുക്കി. കര്‍ണാടകയിലെ മൈസുരുവിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. 

മെടാഗള്ളി ശ്രീ ഭൈരവേശ്വര സ്‌കൂളിലാണ് 13കാരന്‍ പവന്‍ പഠിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച സഹപാഠിയുടെ 100 രൂപ മോഷ്ടിച്ച പവനെ അധ്യാപകര്‍ പിടികൂടിയിരുന്നു. മോഷ്ടിച്ച പണത്തില്‍ 30 രൂപ കുട്ടി ചെലവാക്കി. മോഷണ വിവരമറിഞ്ഞ അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 രൂപയും പവന്‍ സഹപാഠിക്കു തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി മോഷണ വിവരമറിയിച്ചു. വിവരമറിഞ്ഞ പിതാവ് പവനെ ശകാരിച്ചു. ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത്. 

സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ അധിക്ഷേപിച്ചെന്നു കാട്ടി പവന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടി പണം മോഷ്ടിച്ചെന്ന ആരോപണം ഇദ്ദേഹം നിഷേധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക