Image

നിലന്പൂരില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ടിന്റെ പിടിയില്‍

Published on 16 February, 2017
നിലന്പൂരില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ടിന്റെ പിടിയില്‍


 
നിലന്പൂര്‍: നിലന്പൂര്‍ വനമേഖലയില്‍ മാവോയിസ്‌റ്റെന്നു സംശയിക്കുന്ന യുവാവ് പിടിയില്‍. കോയന്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായത്. നേരത്തെ പോലീസുമായി ഏറ്റുമുട്ടല്‍ നടന്ന പടുക്ക ഫോറസ്റ്റ് ഓഫീസിനു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. അയ്യപ്പനെ നിലന്പൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു വരികയാണ്. 

നിലന്പൂര്‍ ഏറ്റുമുട്ടലിനുശേഷം വനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ തെരച്ചിലിലാണ് അയ്യപ്പന്‍ തണ്ടര്‍ബോള്‍ട്ടിന്റെ വലയിലാകുന്നത്. പിടിയിലായ ഉടന്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക