Image

സ്‌നേഹിക്കാനാവാത്തവര്‍ ദൈവത്തെ കാണില്ല: റവ. ലോര്‍ഡ് ഗ്രിഫിത്ത്‌

Published on 16 February, 2017
സ്‌നേഹിക്കാനാവാത്തവര്‍ ദൈവത്തെ കാണില്ല: റവ. ലോര്‍ഡ് ഗ്രിഫിത്ത്‌
മാരാമണ്‍: കണ്‍മുമ്പില്‍ സഹോദരനെയും അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് കാണപ്പെടാനാകാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാനാകുമെന്ന് റവ.ഡോ. ലോര്‍ഡ് ഗ്രിഫ്ത്ത്. മാരാമണ്‍ കണ്‍വന്‍ഷനില്‍ 16-ാം തീയതി ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ദൗത്യം ലോകത്തു വര്‍ധിച്ചിരിക്കുകയാണ്. മാറുന്ന ലോകത്തില്‍ സഭയ്ക്കു മാറ്റമുണ്ടായെങ്കിലേ വ്യക്തികളിലും പരിവര്‍ത്തനം ഉണ്ടാകുകയുള്ളൂവെന്ന് റവ. ലോര്‍ഡ് ഗ്രിഫ്ത്ത് പറഞ്ഞു. 

ബാഹ്യമായ പ്രകടനങ്ങളിലും അവതരണങ്ങളിലും മാത്രമായി സഭയുടെ പ്രവര്‍ത്തനം ഒതുങ്ങരുത്. സമൂഹത്തെ കരുതാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് ബോധ്യം ഉണ്ടാകണം. സഭയ്ക്കുള്ളില്‍ കൂട്ടായ്മകള്‍ ശക്തിപ്പെടുകയും അതു ലോകത്തിന്റെ നന്മയ്ക്കു പ്രയോജനപ്പെടുത്തുകയും വേണം. ഇത്തരം കൂട്ടായ്മകളുടെ വളര്‍ച്ചയില്‍ മാത്രമേ സഹോദര ബന്ധങ്ങള്‍ ശക്തിപ്പെടുകയുള്ളൂവെന്നും സ്‌നേഹവും ആര്‍ദ്രതയും വളരുകയുള്ളൂവെന്നും ഡോ. ഗ്രിഫ്ത്ത് അഭിപ്രായപ്പെട്ടു. വിശ്വാസ സംഹിതകളെ മുറുകെപ്പിടിക്കുന്നതോടൊപ്പം സാമൂഹ്യ ബന്ധങ്ങളില്‍ വലിയൊരു മുന്നേറ്റം സഭയില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക