Image

രഹസ്യാന്വേണ ഏജന്‍സികളുടെ പ്രവര്‍ത്തനം ഫൈന്‍ ബെര്‍ഗ് പരിശോധിക്കും(ഏബ്രഹാം തോമസ്‌)

ഏബ്രഹാം തോമസ്‌ Published on 16 February, 2017
രഹസ്യാന്വേണ ഏജന്‍സികളുടെ പ്രവര്‍ത്തനം ഫൈന്‍ ബെര്‍ഗ് പരിശോധിക്കും(ഏബ്രഹാം തോമസ്‌)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണ്‍ഡ് ട്രമ്പ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ സുഹൃത്തും ബില്യണയറുമായി സ്റ്റീഫന്‍ ഫൈന്‍ ബെര്‍ഗിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുവാന്‍ ഈ നീക്കം ഭയപ്പാടോടെയാണ് കാണുന്നത്. തങ്ങളില്‍ ചിലരുടെ ജോലി പോകും അധികാരപരിധികുറയും എന്നിവര്‍ ഭയക്കുന്നു.

ഫൈന്‍ ബെര്‍ഗ് സെര്‍ബെറസ് കാപ്പിറ്റല്‍ മാനേജ്‌മെന്റിന്റെ കോഫൗണ്ടരാണ്. ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണകാലത്തും ഇപ്പോഴും നിശിത വിമര്‍ശനം നേരിടുകയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്റലിജെന്‍സ് വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതാണ് നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ മൈക്കല്‍ ഫഌനിന്റെ രാജിക്ക് കാരണം എന്ന് ട്രമ്പ് ആരോപിച്ചിരുന്നു. ഫൈന്‍ ബെര്‍ഗിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കമ്പനി ഓഹരി ഉടമകളോട് താന്‍ ട്രമ്പ് ഭരണസംഘത്തില്‍ ചേരുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
ട്രമ്പിന്റെ ഉറ്റ സുഹൃത്തായ ഫൈന്‍ ബെര്‍ഗിന് ട്രമ്പിന്റെ നയതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ബാനനുമായും മരുമകള്‍ ജാരേഡ് കുഷ്‌നറുമായി അടുത്ത ബന്ധമുണ്ട്. വൈറ്റ് ഹൗസ് ഫൈന്‍ ബെര്‍ഗിന്റെ ചുമതലകളെകുറിച്ചും ടീമിനെ കുറിച്ചും ആലോചനകള്‍ നടത്തുകയാണ്.

ഫൈന്‍ ബെര്‍ഗിന് പ്രവര്‍ത്തന പരിചയമില്ല എന്ന് ആരോപണമുണ്ട്. ഫൈന്‍ ബെര്‍ഗിന് ഒരു ഉന്നത പദവി നല്‍കുവാനുള്ള പദ്ധതിയുടെ ആരംഭമാണ് ഈ നീക്കം എന്ന് ചിലര്‍ സംശയിക്കുന്നു. ബാനനും കുഷ്‌നറും നാഷ്ണല്‍ ഇന്റലിജെന്‍സിന്റെ ഡയറക്ടറായോ സെന്‍ട്രല്‍ ഇന്റലിജെന്‍സ് ഏജന്‍സി(സിഐഎ) തലവാനായോ ഫൈന്‍ ബെന്‍ ബെര്‍ഗിനെ പരിഗണിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഈ പദവികള്‍ രഹസ്യാന്വേഷണ രംഗത്തെ പ്രവീണര്‍ക്കു നല്‍കുകയായിരുന്നു പാരമ്പര്യം. ഫൈന്‍ ബെര്‍ഗിന്റെ അനുഭവജ്ഞാനം ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലും രണ്ട് തോക്ക് നിര്‍മ്മാണ കമ്പനിയിലുമുള്ള ഉടമസ്ഥ പങ്കാളിത്തം മാത്രമാണ്. ഇറാന്‍ അണുവായുധ ഉടമ്പടി, നാറ്റോയുടെ ഉപയോഗയോഗ്യത, ഇസ്ലാമിക് ഭീകരരെ എങ്ങനെ നേരിടണം എന്നീ വിഷയങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങളും നടത്തിയ വിശകലനങ്ങളും പുതിയ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. ട്രമ്പ് കൂടെക്കൂടെ പുകഴ്ത്തുന്ന റഷ്യയെയും പ്രസിഡന്റ് വഌദിമിര്‍ പുച്ചിനെയും കുറിച്ച് ഈ ഏജന്‍സികള്‍ക്കുള്ള അഭിപ്രായവും ട്രമ്പ് ഭരണകൂടം അംഗീകരിക്കുന്നില്ല.

സിഐഎ തലവനായി മൈക്ക് പോംഡിയോയെയും നാഷ്ണല്‍ ഇന്റലിജെന്‍സ് ഏജന്‍സി ഡയറക്ടറായി ഡാന്‍കോട്‌സിനെയും ട്രമ്പ് നിയമിച്ചു. കോട്‌സിന്റെ നിയമനം സ്ഥിരപ്പെടുത്തേണ്ടതുണ്ട്. ഇരുവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും അംഗീകരിച്ചതാണ്. ഇരുവരും 2016 ലെ പ്രൈമറികളില്‍ മാര്‍കോ റൂബിയോയെയാണ് പിന്തുണച്ചിരുന്നത് എന്നത് മറ്റൊരു വസ്തുത.

രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ ഒരു ഉന്നതമായ പദവി ഫൈന്‍ബെര്‍ഗിനെ കാത്തിരിക്കുന്നു എന്നാണ് അധികാരത്തിന്റെ ഇടനാഴികളില്‍ സംസാരം. ഇത് കോട്‌സിനെ ക്ഷുഭിതനാക്കിയിട്ടുണ്ട്. തന്റെ നിയമനം സ്ഥിരപ്പെടുത്തുകപോലും ചെയ്യാതിരിക്കുമ്പോള്‍ ബാനും കുഷ്‌നറും തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്‌സ് കരുതുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ പുനരവലോകനം തന്റെ റോള്‍ വെട്ടിച്ചുരുക്കുമെന്ന് കോട്‌സ് ഭയക്കുന്നു.

ഏബ്രഹാം തോമസ്‌

രഹസ്യാന്വേണ ഏജന്‍സികളുടെ പ്രവര്‍ത്തനം ഫൈന്‍ ബെര്‍ഗ് പരിശോധിക്കും(ഏബ്രഹാം തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക