Image

പളനിസാമിക്കെതിരേ വോട്ടുചെയ്യുമെന്ന്‌ മൈലാപ്പൂര്‍ എംഎല്‍എ

Published on 17 February, 2017
 പളനിസാമിക്കെതിരേ വോട്ടുചെയ്യുമെന്ന്‌ മൈലാപ്പൂര്‍ എംഎല്‍എ
 ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ വോട്ടു ചെയ്യുമെന്ന്‌ മൈലാപ്പൂര്‍ എംഎല്‍എ ആര്‍. നടരാജ്‌.

 ശനിയാഴ്‌ച രാവിലെ മുഖ്യമന്ത്രി വിശ്വാസവോട്ട്‌ നേടാനിരിക്കെയാണ്‌ പനീര്‍ശെല്‍വം പക്ഷത്തേക്ക്‌ ഒരു എംഎല്‍എകൂടി മാറിയിരിക്കുന്നത്‌. ശശികല വിഭാഗങ്ങളോട്‌ അടുപ്പം കാണിക്കാതിരുന്ന നേതാവാണ്‌ നടരാജ്‌.

31 അംഗ മന്ത്രിസഭയാണ്‌ പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്‌. മൈലാപ്പൂര്‍ എംഎല്‍എയും എതിരായതോടെ പളനിസാമിക്കു നിയമസഭയില്‍ 123 എംഎല്‍എമാരുടെ പിന്തുണയാണ്‌ ഇപ്പോള്‍ ഉള്ളത്‌. കേവല ഭൂരിപക്ഷത്തിനു 117 എംഎല്‍എമാരുടെ പിന്തുണയാണ്‌ വേണ്ടത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക