Image

ജയന്ത് കാമിച്ചേരിലിന്റെ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു

Published on 17 February, 2017
ജയന്ത് കാമിച്ചേരിലിന്റെ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു
കോട്ടയം: അമേരിക്കന്‍ മലയാളി ജയന്ത് കാമിച്ചേരില്‍ എഴുതിയ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു. കോട്ടയം രാമവര്‍മ യൂണിയന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ടയേഡ് പ്രൊഫസര്‍ മാത്യുപ്രാല്‍ അധ്യക്ഷനായിരുന്നു. പ്രൊഫസര്‍ പ്രാല്‍ പുസ്തകം പരിചയപ്പെടുത്തി. 

പ്രശസ്ത കവയിത്രി റോസ്‌മേരി, സംവിധായകന്‍ ജോഷി മാത്യുവിന് നല്കി പുസ്തകം പ്രകാശനം ചെയ്തു.

കളങ്കമില്ലാത്ത, ആര്‍ഭാടമില്ലാത്ത ഭാഷയില്‍ ഹാസ്യത്തെയും നൊസ്റ്റാള്‍ജിയയെയും ഇടകലര്‍ത്തിയുള്ള കഥ പറച്ചില്‍ ഒരു ഫോട്ടോഗ്രാഫിക് ചിത്രീകരണം പോലെ ജയന്തിന്റെ എഴുത്തിനെ മിഴിവുറ്റതാക്കുന്നുവെന്ന് റോസ്‌മേരി പറഞ്ഞു. ജീവിതത്തിന്റെ നേര്‍പകര്‍പ്പില്‍ നിന്നാണ് പലപ്പോഴും സര്‍ഗാല്‍മകത പിറവി കൊള്ളുന്നത്.

 എഴുത്തുകാരന്റെ രക്തവും മാംസവും പെസഹായിലുണ്ട് എന്ന് പറഞ്ഞ പ്രൊഫ. പ്രാല്‍ എഴുത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഥാകാരന് ആശംസകള്‍ നേര്‍ന്നു. ഹൃദ്യമായ ഭാഷയിലെ എഴുത്തിന് ആശംസകള്‍ അര്‍പ്പിച്ച ജോഷി മാത്യു, താനീ കഥകള്‍ സിനിമയാക്കുമെന്നും വേദിയില്‍ പ്രഖ്യാപിച്ചു. ജയന്തിന്റെ ബാല്യകാലസുഹൃത്ത് ഡോ. കെ ജെ ജോസഫ്, ഹൃദയഹാരിയായ ഭാഷയില്‍ സഹപാഠിയുടെ സര്‍ഗാത്മതയ്ക്ക് ആശംസകള്‍ നേര്‍ന്നു. 

'ഞാനൊരു കുമരകംകാരനാണ്' എന്ന് പറഞ്ഞു തുടങ്ങിയ കഥാകാരന്‍ എഴുത്തിലേക്ക് തന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞു. കഥാകാരന്റെ അനുജന്‍ അനിയന്‍ കാമിച്ചേരില്‍ പരിപാടികള്‍ക്ക് എം സിയായിരുന്നു. 
ജയന്ത് കാമിച്ചേരിലിന്റെ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു ജയന്ത് കാമിച്ചേരിലിന്റെ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു ജയന്ത് കാമിച്ചേരിലിന്റെ ചെറുകഥാസമാഹാരം “'കുമരകത്ത് ഒരു പെസഹാ' പ്രകാശനം ചെയ്തു
Join WhatsApp News
Raju Mylapra 2017-02-17 16:06:21
Jayan, Congratulations and all the best.  I would have been participated, if I knew about the program.
Anyway, hope to see you soon. Raju
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക