Image

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്‍

Published on 17 February, 2017
ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്‍


ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന് വേലൈക്കാരന്‍ എന്ന് പേരിട്ടു. തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയനാണ് നായകന്‍. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ റെമോ എന്ന ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വേലൈക്കാരന്‍.

ഓഗസ്റ്റ് 25നാണ് വേലൈക്കാരന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മേയ് ഒന്നിന് പുറത്തുവിടും. നയന്‍താരയാണ് നായിക. തമിഴ് യുവതാര നിരയിലെ പ്രധാന താരമായി മാറിയ ശിവകാര്‍ത്തികേയനൊപ്പം നയന്‍താര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് വേലൈക്കാരന്‍.

ഒരു സാമൂഹിക പ്രശ്‌നം ഏറ്റെടുത്ത് പോരാടുന്ന നായകകഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുക എന്നറിയുന്നു. രജനീകാന്ത് ചിത്രമായി ഈ സിനിമയ്ക്ക് സാമ്യമില്ല. രജനിയുടെ കടുത്ത ആരാധകനാണെന്ന് പലവട്ടം വെളിപ്പെടുത്തിയ ശിവകാര്‍ത്തികേയന് രജനി ആരാധകരില്‍ നിന്നുള്ള പിന്തുണയ്ക്കും വേലൈക്കാരന്‍ എന്ന പേര് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക