Image

യുകെ വിടുന്ന വ്യവസായികളുടെ അടുത്ത ലക്ഷ്യം ജര്‍മനി

Published on 17 February, 2017
യുകെ വിടുന്ന വ്യവസായികളുടെ അടുത്ത ലക്ഷ്യം ജര്‍മനി
ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന വ്യവസായികളില്‍ ഭൂരിപക്ഷവും ചുവടുമാറ്റുന്നത് ജര്‍മനിയിലേക്ക് എന്നു സൂചന.

യുകെയില്‍നിന്നു മടങ്ങാന്‍ തീരുമാനിച്ച കന്പനികളില്‍ 54 ശതമാനവും ജര്‍മനിയെ പുതിയ ആസ്ഥാനമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലരാകട്ടെ, യൂറോപ്പിലെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജര്‍മനി കഴിഞ്ഞാല്‍ അവരുടെ അടുത്ത ലക്ഷ്യം നെതര്‍ലന്‍ഡ്‌സാണ്. 33 ശതമാനം പേരാണ് ഇവിടെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നത് ആകെ കന്പനികളില്‍ 56 ശതമാനം മാത്രം. ഇതില്‍ തന്നെ 21 ശതമാനമാണ് പ്രവര്‍ത്തനങ്ങള്‍ കാര്യമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക