Image

നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി; പിന്നില്‍ ഗൂഢാലോചന

Published on 17 February, 2017
 നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി; പിന്നില്‍ ഗൂഢാലോചന
കൊച്ചി: പ്രശസ്ത സിനിമാതാരം ഭാവനയ്ക്ക് നേരെ ആക്രമണം. 17ന് രാത്രി ഷൂട്ടിംങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന താരത്തെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും ഉപദ്രവിച്ചതുമായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് ഭാവനയെ ഇറക്കി വിട്ടത്. പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറി വന്ന ഭാവനയെ കണ്ട് സംവിധായകനും നടനുമായ ലാല്‍ ഞെട്ടി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആശ്വസിപ്പിച്ചു. പിന്നീട് റേഞ്ച് ഐ.ജി വിജയനെ ഫോണില്‍ വിളിച്ചു. നടി തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇതോടെ കൊച്ചിയിലെ ഉന്നത പൊലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നടിയുടെ മൊഴിയെടുത്തു. പിന്നെ ഡ്രൈവര്‍ മാര്‍ട്ടിനെ കസ്റ്റഡിയില്‍ എടുത്തു.

അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു ഭാവന പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. ഭാവന സഞ്ചരിച്ച വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ നടിയുടെ വാഹനത്തില്‍ കയറി ഓടിച്ചു പോവുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തില്‍ ചുറ്റിക്കറങ്ങിയ വാഹനം പുലര്‍ച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിര്‍ത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ കടന്നു കളയുകയായിരുന്നു.

തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശേരിക്ക് സമീപം അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് ഉപദ്രവിച്ചതായാണ് പരാതി. കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഭാവനയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. അപകമെന്ന തരത്തില്‍ സീനുണ്ടാക്കി. അതിന് ശേഷം നടിയുടെ കാറിലേക്ക് കയറി.  തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് ഡ്രൈവറെ കുറിച്ച് സംശയം തോന്നിയില്ല.

പിന്നീട് ഇവര്‍ കാറില്‍വച്ച് ഭാവനയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അര്‍ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കാര്‍ പാലാരിവട്ടത്തെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് വാഴക്കാലയിലുള്ള സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. നടി പരാതി നല്‍കില്ലെന്ന് കരുതിയതുകൊണ്ട് ഡ്രൈവര്‍ മാര്‍ട്ടിന്‍ ഒളിവില്‍ പോയതുമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതു വരെ പൊലീസും വിവരം പുറത്തുവിട്ടില്ല. അതുകൊണ്ട് കാര്യങ്ങളെല്ലാം പുറംലോകം അറിഞ്ഞില്ല. ഭാവനയെ സംവിധായകന്റെ വീട്ടിന് അടുത്ത് എത്തിച്ചതും മാട്ടിനാണ്. ഇതും സംശയം ബലപ്പെടുത്തി. ഭാവനയുടെ മുന്‍ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചലച്ചിത്ര താരങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ആളാണ് സുനില്‍. സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ ഭാവനയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുനിലിനെ ഭാവന മാറ്രിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് കരുതുന്നു. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികളെക്കുറിച്ചും അവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചു. എല്ലാവരേയും ഉടന്‍ പിടിക്കാനാകുമെന്നാണ് പ്രതീക്ഷ.

Popular Malayalam actress 'kidnapped', released; Driver arrested 


Thiruvananthapuram/Kochi, Feb 18 (IANS) Popular Malayalam film actress Bhavana was abducted for a while on way from Thrissur to Kochi on Friday night by some people who reportedly took pictures of her to blackmail her. Her driver is suspected of involvement and has been taken into custody, police said.

Kerala Police chief Loknath Behra on Saturday said they have identified those behind the 'kidnap' of Bhavana near Kochi.

Speaking to the media in the state capital, Behra said that a joint investigation team has been formed to track down those behind the crime.

"We know who are behind this, and we will very quickly arrest all of them and get to the bottom of the truth," said Behra.

The Nedumbassery police have registered a case under sections of kidnapping and molestation.

According to police, her driver is believed to be part of a gang of four behind the incident.

The hugely popular actress on Friday night after a shoot was on way from Thrissur to Kochi to take part in the dubbing of her new film directed by director-cum-actor Lal.

While on way, a car hit her vehicle from behind, following which an argument erupted over the accident. The passengers of the other car forcefully entered her car and drove off with the actress.

The gang behind the incident is from the film industry and involved in doing various production jobs, police said. Bhavana was held hostage for two hours. According to reports, the gang took pictures of the actress that they planned to use to blackmail her for money.

The police, after tracing the call list, zeroed down on the actress' former driver who was thrown out after she came to know of his criminal background. He is believed to be the main culprit.

After being held hostage by the criminal gang, the actress managed to reach the home of Lal, who informed the police.

Speaking to reporters, Lal said he has been advised by the police probe team not to speak about the incident as it would hamper the investigation.

The actress for a while was not having the best of relations with a group in the Malayalam film industry, and the group had scuttled a few good roles that she was offered, according to reports.

The police are looking into all aspects of the incident and will probe if this was a planned move against the actress.

Chief Minister Pinarayi Vijayan, who is currently in Delhi, told reporters there that the police is doing its job and will certainly arrest those responsible.

Lok Sabha member Innocent, President of Association of Malayalam Movie Artists, told reporters that he had tried to get in touch with Vijayan over the incident.

He said police chief Behra had assured him that all behind the incident would be arrested.

Leader of opposition Ramesh Chennithala, currently on a day-long protest at his home constituency near Alappuzha over the "sudden deterioration" of the law and order situation in the state, expressed shock over the incident.

"If this is the plight of a celebrity, what can one say about ordinary people. This is really shocking," said Chennithala, a former state Home Minister.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക