Image

നടിയ്‌ക്കൊപ്പം 'അമ്മ'; അക്രമത്തിന്‌ എതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഇന്നസെന്റ്‌ എം പി

Published on 17 February, 2017
 നടിയ്‌ക്കൊപ്പം 'അമ്മ'; അക്രമത്തിന്‌ എതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഇന്നസെന്റ്‌ എം പി
 കൊച്ചി: പ്രശസ്‌ത സിനിമാതാരത്തിന്‌  നേരെ നടന്ന ആക്രമണത്തിന്‌ എതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ മലയാളം സിനിമാഅഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വ്യക്തമാക്കി. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റെ ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു. 

വെള്ളിയാഴ്‌ച രാത്രി ആക്രമണത്തിന്‌ ഇരയായ ഭാവന കാക്കനാട്ടെ ഒരു സംവിധായകന്റെ വീട്ടില്‍ അഭയം തേടിയിരിക്കുയാണ്‌. പൊലീസ്‌ ഭാവനയില്‍ നിന്ന്‌ വിശദമായി മൊഴി എടുത്തു.

ഡ്രൈവറില്‍ നിന്ന്‌ മോശമായ പെരുമാറ്റം നേരിട്ട  നടിയെയ്‌ക്ക ഒപ്പം നില്‍ക്കാനാണ്‌ അസോസിയേഷന്‍ ഓഫ്‌ മലയാളം മൂവി അക്ടേഴ്‌സ്‌(അമ്മ)ന്റെ തീരുമാനം. ഭാവനയ്‌ക്ക്‌ വേണ്ട എല്ലാ സഹായവും അമ്മ നല്‍കും. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു എന്ന്‌ അ്‌മ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്‌ പറയുന്നു. 

 നടിയുടെ പരാതിയില്‍ ഡ്രൈവറായ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. മാര്‍ട്ടിനും മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറും കൂടിയാണ്‌ തട്ടിക്കൊണ്ട്‌ പോകല്‍ ആസൂത്രണം ചെയ്‌തതെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. 

 സുനിയെ ഡ്രൈവര്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതിലുള്ള പകയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം. ഇയാള്‍ കൊച്ചി നഗരം വിട്ട്‌ പോകാന്‍ സാധ്യത ഇല്ലെന്ന്‌ പൊലീസ്‌ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക