Image

കാസര്‍ഗോഡ്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ എസ്‌എഫ്‌ഐ നേതാവ്‌ അഫ്‌സല്‍ മരിച്ചു

Published on 18 February, 2017
കാസര്‍ഗോഡ്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ എസ്‌എഫ്‌ഐ നേതാവ്‌ അഫ്‌സല്‍  മരിച്ചു
 കാസര്‍ഗോഡ്‌: കാറും ലോറിയും കൂട്ടിയിടിച്ച്‌ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ സംഘാടകനായ എസ്‌എഫ്‌ഐ നേതാവ്‌ മരിച്ചു. 

എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗവും പൊവ്വല്‍ എല്‍ബിഎസ്‌ എന്‍ജിനിയറിംഗ്‌ കോളജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്‍റെ സംഘാടകനുമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ്‌ അഫ്‌സല്‍ (23) ആണ്‌ മരിച്ചത്‌.

ഒപ്പമുണ്ടായിരുന്ന പുല്ലൂര്‍ സ്വദേശി വിനോദിനും (23) സീതാംഗോളിയിലെ നാസറിനും (23) ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്‌ച പുലര്‍ച്ചെ നാലോടെ ദേശീയപാതയോരത്ത്‌ നായമാര്‍മൂല പാണലത്ത്വെച്ചാണ്‌ അപകടം. 

കാസര്‍ഗോട്ടുനിന്നും എല്‍ബിഎസ്‌ കോളജിലേക്ക്‌ പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 ക്യു 163 നന്‌പര്‍ ആള്‍ട്ടോ കാറില്‍ എതിരെ നിന്നും വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ്‌ ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും അഫ്‌സല്‍ മരണപ്പെട്ടു. വിവരമറിഞ്ഞ്‌ വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

 എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ അഫ്‌സലിന്‍റെ മരണം വിദ്യാര്‍ഥികളെയും സംഘടനാ പ്രവര്‍ത്തകരെയും ഒരുപോലെ ദുഃഖത്തിലാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക