Image

ജാതി അധിക്ഷേപം: മനോജ് ചരളേലിനെ സി.പി.ഐ സസ്‌പെന്‍ഡ് ചെയ്തു

Published on 18 February, 2017
ജാതി അധിക്ഷേപം: മനോജ് ചരളേലിനെ സി.പി.ഐ  സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സി.പി.ഐ പത്തനംതിട്ട ജില്ല അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. മനോജ് ചരളേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്വകാര്യ സംഭാഷണങ്ങളില്‍പോലും ജാതി പറയരുതെന്ന കമ്യൂണിസ്റ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ അറിയിച്ചു. മനോജ് ചരളേല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നിലപാടിനെതിരായതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക