Image

മെല്‍ബണില്‍ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 12ന്

Published on 22 February, 2012
മെല്‍ബണില്‍ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 12ന്
മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 12ന് ലേബര്‍ ഡേ ദിനത്തില്‍ നടക്കും. 

രാവിലെ എട്ടു മുതല്‍ ഹൈഡന്‍ബര്‍ഗ് വെസ്റ്റ്‌നോര്‍ത്ത്, ഒളിംപിക് പാര്‍ക്കിലാണ് മത്സരം. ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ ചര്‍ച്ച്, കാത്തലിക് ചര്‍ച്ച്, യാക്കോബായ ചര്‍ച്ച് എന്നീ നാലു സഭകളുടെ കൂട്ടായ്മയാണ് എസ്ടിഇഎഫ്എം. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സെന്റ് തോമസ് വാര്‍ഷിക ദിവസം നടക്കുന്ന ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്യും. 

ഒന്നാം സമ്മാനം എസ്ടിഇഎഫ്എമിന്റെ എവര്‍ റോളിംഗ് ട്രോഫി നല്‍കും. കൂടാതെ ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, പ്ലെയര്‍ ഓഫ് ദി സീരീസ് എന്നിവരെയും തെരഞ്ഞെടുക്കുമെന്ന് ടൂര്‍ണമെന്റ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക