Image

ബ്രോഷര്‍ പ്രകാശനം ചെയ്തു

Published on 18 February, 2017
ബ്രോഷര്‍ പ്രകാശനം ചെയ്തു


      ദുബായ്: മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ് 2017ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ദുബായ് കഐംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് കഐംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദുബായില്‍ സന്ദര്‍ശനം നടത്തുന്ന എംഎല്‍എമാരായ ടി.വി ഇബ്രാഹിമിനും കെ.എം. ഇസ്മായിലിനും സ്വീകരണം നല്‍കി. തുടര്‍ന്നു ഏപ്രില്‍ 14 നു നടക്കുന്ന മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ് 2017ന്റെ ബ്രോഷര്‍ പ്രകാശനം പി.കെ. അന്‍വര്‍ നഹ ടി.വി. ഇബ്രാഹിം എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. എഡ്യു ഫൗണ്ടേഷന്‍ പദ്ധതി പ്രഖ്യാപനം പി.കെ. അന്‍വര്‍ നഹ നടത്തി. മണ്ഡലം പ്രസിഡന്റ് ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ച യോഗത്തില്‍ മലപ്പുറം ജില്ലാ കഐംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ട്രഷറര്‍ മുസ്തഫ വേങ്ങര, അഷ്‌റഫ് കൊണ്ടോട്ടി, താജ്മുഷ്താഖ് കളത്തിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക