Image

പ്രമുഖ നടിയെ ഹോട്ടലില്‍ അപമാനിക്കാന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍

Published on 19 February, 2017
പ്രമുഖ നടിയെ ഹോട്ടലില്‍ അപമാനിക്കാന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍

ആലപ്പുഴ : നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ താമസിച്ച നടിയെ രാത്രി മുറി തുറന്നു കയറിയ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ നാലിനാണ്‌ സംഭവം. 

നടിയുടെ പരാതിയെത്തുടര്‍ന്ന്‌ നെടുമുടി തെക്കേമുറി പരുത്തിയില്‍ അഖിലിനെ (24) സൌത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

പ്രമുഖ സംവിധായകന്റെ ഭാര്യയായ നടി ആലപ്പുഴയില്‍ പുരോഗമിക്കുന്ന ഷൂട്ടിങ്ങില്‍ പങ്കെടുക്കാനാണ്‌ ഹോട്ടലില്‍ താമസമാക്കിയത്‌. ഷൂട്ടിങ്‌ കഴിഞ്ഞ്‌ വൈകിട്ട്‌ ഹോട്ടലിലെത്തി ഭക്ഷണം കഴിഞ്ഞ്‌ മുറിയില്‍ വിശ്രമിക്കുമ്പോഴാണ്‌ ജീവനക്കാരന്‍ അതിക്രമിച്ച്‌ കയറിയത്‌. 

കാര്‍ഡ്‌ ഉപയോഗിച്ച്‌ പൂട്ടുകയും തുറക്കുകയും ചെയ്യുന്ന വാതിലിന്റെ ഡൂപ്‌ളിക്കേറ്റ്‌ കാര്‍ഡ്‌ ജീവനക്കാരന്റെ പക്കലുണ്ടായിരുന്നു. പരിഭ്രമിച്ച നടി ഇയാളെ തള്ളിമാറ്റിയ ശേഷം ബഹളം വച്ച്‌ പുറത്തേക്കോടി. ഈ സമയം ഓടിയെത്തിയ മറ്റ്‌ ജീവനക്കാരും ഹോട്ടലിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പ്രതിയെ പിടികൂടി. 

നടി സൌത്ത്‌ സ്റ്റേഷനിലെത്തിയാണ്‌ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ രാത്രിയില്‍ത്തന്നെ നടിയും സഹപ്രവര്‍ത്തകരും ഹോട്ടലിലെ താമസമൊഴിഞ്ഞു.

ജീവനക്കാരന്‌ മുറി മാറിപ്പോയതാണെന്നാണ്‌ ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. സംഭവ ദിവസംതന്നെ ഇയാളെ പുറത്താക്കിയെന്നും അധികൃതര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക