Image

ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌: മൂന്നാം ഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

Published on 19 February, 2017
ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌: മൂന്നാം ഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ്‌ പുരോഗമിക്കുന്നു. 

12 ജില്ലയിലായി 69 മണ്ഡലത്തിലാണ്‌ വോട്ടെടുപ്പ്‌. ഫറൂഖാബാദ്‌, ഹര്‍ദോയി, കനൌജ്‌, മെയിന്‍പുരി, ഇട്ടാവ, ഔറിയ, കാണ്‍പുര്‍, ദേഹത്‌, ഉന്നാവോ, ലഖ്‌നൌ, സീതാപുര്‍, ബരാബങ്കി എന്നീ ജില്ലകളിലാണ്‌ ഈ മണ്ഡലങ്ങള്‍.

ഈ ഘട്ടത്തില്‍ ആകെ 826 സ്ഥാനാര്‍ഥികളാണ്‌. വോട്ടര്‍മാരുടെ എണ്ണം 2.41 കോടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവയില്‍ 55 സീറ്റിലും ജയിച്ചത്‌ സമാജ്‌വാദി പാര്‍ടി(എസ്‌പി)യാണ്‌. 

സംസ്ഥാനത്ത്‌ ശക്തമായ ത്രികോണമത്സരം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനു ഈ ഘട്ടം പ്രധാനമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക