Image

നടിയ്‌ക്കെതിരായ ആക്രമണം ഒരുമാസത്തെ ഗൂഢാലോചനക്കു ശേഷം

Published on 19 February, 2017
നടിയ്‌ക്കെതിരായ ആക്രമണം ഒരുമാസത്തെ ഗൂഢാലോചനക്കു ശേഷം


കൊച്ചി: ഒരുമാസത്തോളമുള്ള ഗൂഢാലോചനയ്‌ക്കുശേഷമാണ്‌ നടിയ്‌ക്കെതിരായ ആക്രമണം നടന്നതെന്ന്‌ പൊലീസ്‌. കഴിഞ്ഞദിവസം അറസ്റ്റിലായ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പൊലീസിന്‌ ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചത്‌.

അക്രമികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മൂന്നു ദിവസം മുമ്പാണ്‌ വാടകയ്‌ക്ക്‌ എടുത്തത്‌. ചാലക്കുടി സ്വദേശിയായ കാറ്ററിങ്‌ തൊഴിലാളിടുയേതാണിത്‌. അക്രമം നടത്തിയശേഷം ഈ വാഹനം ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളയുകയാണ്‌.

വാഹനം ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. വാഹത്തില്‍ നിന്നും പ്രതികളുടെ വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസിപ്പോള്‍.
 
അതിനിടെ സംഭവുമായി ബന്ധപ്പെട്ട്‌ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. വടിവാള്‍ സലീം, പ്രദീപ്‌ എന്നിവരാണ്‌ ഇന്ന്‌ അറസ്റ്റിലായത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാങ്ങളാണ്‌ ഇവരെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

തങ്ങള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ കൂടുതലൊന്നും അറിയില്ലെന്നും സുനി വിളിച്ചതു കൊണ്ടാണ്‌ വന്നതെന്നുമാണ്‌ ഇവര്‍ പൊലീസിനോടു പറഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവുമായി ബന്ധപ്പെട്ട്‌ ആറു പ്രതികളാണുള്ളതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ കഴിഞ്ഞദിവസം തന്നെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. രണ്ടു പ്രതികള്‍ ഇന്നും അറസ്റ്റിലായി. പ്രധാനപ്രതിയായ ഡ്രൈവര്‍ സുനി, മണികണ്‌ഠന്‍, ബിജീഷ്‌ എന്നിവരാണ്‌ ഇനി അറസ്റ്റിലാവാനുള്ളതെന്നും പൊലീസ്‌ പറയുന്നു.

മുഖ്യപ്രതിയും നടിയുടെ മുന്‍ ഡ്രൈവറുമായ പെരുമ്പാവൂര്‍ കോടനാട്‌ സ്വദേശി സുനില്‍ കുമാറി (പള്‍സര്‍ സുനി)നായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

നടിയുടെ അര്‍ദ്ധനഗ്‌ന ദൃശ്യങ്ങളെടുത്ത്‌ ബ്‌ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന്‌ അറസ്റ്റിലായ മാര്‍ട്ടിന്‍ പോലീസില്‍ മൊഴി നല്‍കി.

 പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്‌.

അതിനിടെ, എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്‌ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട്‌ രേഖപ്പെടുത്തി. 

വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്‌ സൂചന.

കേസന്വേഷണത്തിനായി എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ചുമതലയേറ്റു. ക്രൈംബ്രാഞ്ച്‌ ഐജി ദിനേന്ദ്ര കശ്യപ്‌, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്‌.

Malayalam film fraternity extends support to 'kidnapped' actress


Kochi, Feb 19 (IANS) The Malayalam film fraternity has extended moral support to a popular Malayalam film actress who had a harrowing experience on Friday night being kept as a hostage for more than an hour in a vehicle at Kochi.

In a Facebook post on Saturday, actor-singer Prithviraj wrote: "Woke up to the horrifying news that has by now been reported, misreported and sensationalised."

"I was supposed to start work with her in a week, and she told me that she'd not like to come back in front of the camera so soon... and so is pulling out of the film. I know this girl. I know how brave she is. If it's affected her enough to make her stay away from what she loves the most, I can only imagine how harrowing it must have been," he added.

Prithviraj said that "effective investigation" into the incident is the need of the hour.

The police by now have arrested three persons, including her driver, in connection with the incident. Inspector General of Police P. Vijayan told reporters here on Sunday that they were probing the incident and will very soon crack the case by arresting the remaining four accused who are on the run.

Actor Dulquer Salmaan, son of superstar Mammootty wrote on Facebook: "I was hesitant to speak out about this incident yesterday out of respect for the victim of this travesty... It's something that sickens and frightens my core. I take great pride in our state and how safe our society is... And yesterday that shattered." 

Wishing that the Kerala Police catches "these spineless cowards", Salmaan requested all "our boys and men, young and old to be alert and vigilant" as "it's equally our responsibility to care about, respect and protect our women".

Actor-turned-CPI-M legislator Mukesh said the driver, who is the prime accused in the case, was his driver for a while. But he never knew that he had such a criminal mind.

Acclaimed film director Priyadarshan said the Association of Malayalam Movie Artists (AMMA), led by Lok Sabha member Innocent, and senior actors Mammootty, Mohanlal and Siddique, among others, should take up the issue with the state government and ensure that "what happened to our sister, should never ever happen to anyone else again in our state".

Mega actress Manju Warrier wrote on her Facebook page that she, along with a few others, was with the actress.

"Her face showed the grit and determination that she put up and faced the ordeal. This has happened before and the need of the hour is not to end such attacks by writing and expressing our concern... instead a struggle should be launched to end this once and for all and I will be in the forefront of it," says Warrier.

The film fraternity was to meet in Kochi later on Sunday to express their moral support to the actress.

On Friday, the actress was kidnapped and allegedly assaulted while on her way from Thrissur to Kochi by some people who reportedly took pictures of her to blackmail her.

Join WhatsApp News
Sudhir Panikkaveetil 2017-02-19 05:48:37
"കുറ്റ കൃത്യങ്ങൾ കുറയ്ക്കാൻ മുഴുവൻ വക്കീലന്മാരെയും
കൊന്ന് കളയുക എന്ന് പറഞ്ഞ വിശ്വ വിഖ്യാതനായ കവിയെ നമിക്കുക.  ഗോവിന്ദ ചാമിക്ക് ശിക്ഷയിൽ ഇളവ് കൊടുത്തപ്പോൾ,ഇനി ജിഷയുടെ കൊലയാളിക്ക് മാപ്പു കൊടുക്കുമ്പോൾ, ഡൽഹി കൂട്ട ബലാൽസംഗ കേസില്ലേ പ്രതികൾക്ക് മാപ്പു കൊടുക്കുമ്പോൾ നമ്മൾ അറിയുന്നില്ല അതൊക്കെ കുറ്റം ചെയ്യുന്നവർക്ക് പ്രചോദനമാണെന്ന്. പാപിയെ സ്നേഹിക്കുക പാപത്തെ വെറുക്കുക എന്ന കച്ചിത്തുരുമ്പിൽ തൂങ്ങി ഇങ്ങനെ കുറ്റക്കാരെ വെറുതെ വിട്ടാൽ ഇനിയും കുറ്റങ്ങൾ പെരുകും. അധർമ്മം മൂക്കുമ്പോൾ അതിനെ അമർച്ച ചെയ്യാൻ ഭഗവൻ അവതരിക്കയില്ലആയിരിക്കും കാരണം അങ്ങനെ ഒരു ഭഗവാൻ ഇല്ലാന്നല്ലേ  ഭൂരിപക്ഷം വിശാസിക്കുന്നത് മറിച്ച് അധർമ്മക്കാരെ സ്നേഹിച്ച് അവരുടെ അധർമ്മങ്ങളെ വെറുത്ത് സുഖമായി കഴിയുക.എന്ന തത്വം കൂടുതൽ നല്ലതാണെന്നു മനുഷ്യരാശിക്ക് തോന്നുന്നു.
അപ്പോൾ ഇങ്ങനെ കുറ്റങ്ങൾ ഉണ്ടാകട്ടെ , അത് പ്രശസ്തർക്ക് നേരെയാകുമ്പോൾ കുറച്ച് നാളത്തേക്ക് പോലീസ് കാർക്ക് പണിയാകുമെന്നു മാത്രം.
Truth and Justice 2017-02-19 11:31:18
It should be given maximum punishment for the criminals.Nothing should happen to our dear women in India especially Kerala. Truthj and Justice
വിദ്യാധരൻ 2017-02-19 13:08:10
നോക്കുക ലോകത്ത് നടമാടും ക്രിയകൾ 
അമ്മയെ പെങ്ങളെ നടുറോഡിലിട്ടു 
കേറി കടന്നുപിടിച്ചു ബലാൽക്കാരം ചെയ്യുന്നു
സൂര്യനെല്ലിയിലെ പൂവിനെ കശക്കി എറിഞ്ഞിട്ടും 
ഒറ്റക്ക്പോയൊരു പെണ്ണിന്റെ ചന്തിയിൽ 
കുത്തിക്കയറ്റി വിരലുകൾ എന്നിട്ടും 
ഐസ് ക്രീം കൊടുത്ത് മയക്കി പെണ്ണിനെ 
പങ്കപ്പാട് വരുത്തിയിട്ടും നേതാക്കൾ 
ഞെളിഞ്ഞു നടക്കുന്നു നെഞ്ചുയർത്തി കഷ്ടം!
പന്ത്രണ്ടു പെണ്ണിനെ കേറിപിടിച്ചും 
വസ്ത്രങ്ങൾക്കിടയിലൂടെ കയ്യുകൾ കടത്തീട്ടും 
രാജാക്കളായി വിലസുന്നവരൊക്കയും ഇപ്പഴും 
ഈശ്വരൻ രണ്ടാമതവതരിക്കുവാൻ കാത്തരുന്നോർ 
സംതൃപ്‌തരാണിന്ന് ഒട്ടേറെ ഭൂമിയിൽ 
കർത്താവ് പറഞ്ഞ സ്വാര്ഗ്ഗ രാജ്യം ഭൂമിയിൽ 
സംജാതമായി ഖേദിക്ക വേണ്ടിനി ഒട്ടുമേ  

andrew 2017-02-19 15:58:54

salute to all those who came out with support

it is very evident that all that education & high spirited religious life Keralites & Indians have; they are still barbarians.

Some of the highly reputed social leaders and writers were standing on ques to take pictures with the culprit of 'surya nelli. Their hypocritical religious sentiments over flowed in supporting notorious trump too. Some of them still write articles praising the nastiest man trump. You know who they are......

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക