Image

ട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനം

പി.പി. ചെറിയാന്‍ Published on 19 February, 2017
ട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനം
ഡാളസ്: ട്രമ്പിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ പരസ്യമായി എതിര്‍ത്ത ആയിരക്കണക്കിനു ആളുകള്‍ പങ്കെടുത്ത റാലി ഡാളസ് നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു.

ഫെബ്രുവരി 18-നു ശനിയാഴ്ച ഡൗണ്‍ ടൗണില്‍ നടന്ന റാലിക്ക് മതനേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡാളസ് സിറ്റി ഹാളിനു മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രകടനക്കാര്‍ ട്രമ്പിനെതിരേ മുദ്രാവാക്യം വിളിക്കുകയും, പ്രതികിഷേധസൂചകമായി പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. റാലി സമാധാന പരമായിരുന്നതിനാല്‍ അറസ്റ്റ് ഉണ്ടായില്ലെന്നു പോലീസ് അധികാരികള്‍ അറിയിച്ചു.

അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയില്ലെന്ന ട്രമ്പിന്റെ നയം തിരുത്തണമെന്ന് പ്രകടനത്തെ അഭിസംബോധന ചെയ്ത ഇമാം ഒമര്‍ സുലൈമാന്‍ അറിയിച്ചു. പ്രകടനം വീക്ഷിക്കുന്നതിനു റോഡിന് ഇരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. ട്രമ്പിനെ അനുകൂലിച്ച് കുറച്ചുപേര്‍ പ്രകടനം നടത്തിയെങ്കിലും സംഘര്‍ഷം ഒഴിവാക്കുന്നതിനു പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
ട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനംട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനംട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക