Image

ജോയ് മാത്യുവിന്‌റെ തിരക്കഥയില്‍ ഒരുങ്ങുന്ന അങ്കിളില്‍ മമ്മൂട്ടി നായകന്‍

Published on 19 February, 2017
ജോയ് മാത്യുവിന്‌റെ തിരക്കഥയില്‍ ഒരുങ്ങുന്ന അങ്കിളില്‍ മമ്മൂട്ടി നായകന്‍


നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി വിവരം. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അങ്കിള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഷട്ടറിനു ശേഷം സംവിധാനത്തില്‍ നിന്നും തിരക്കഥയില്‍ നിന്നും മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്ന ജോയ് മാത്യു ഉടന്‍ സംവിധാനത്തിലേക്കും തിരിച്ചെത്തുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക