Image

ടൊവിനോയ്ക്ക് തമിഴ് അരങ്ങേറ്റം

Published on 19 February, 2017
ടൊവിനോയ്ക്ക് തമിഴ് അരങ്ങേറ്റം

ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഒരാളായി മാറിയ താരമാണ് ടൊവിനോ തോമസ്. താരം തന്‌റെ കോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രമുഖ ഛായാഗ്രാഹകയായ ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കഥാപാത്രമായി തന്നെയാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
പ്രണയചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ നായിക ആരാണെന്നും മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്നും വ്യക്തമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക