Image

മാര്‍ച്ച് നാലിന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Published on 19 February, 2017
മാര്‍ച്ച് നാലിന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അന്തിമ വിജ്ഞാപനം ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും പഠനറിപ്പോര്‍ട്ടുകള്‍ നല്‍കിയശേഷം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാം എന്നതാണു കേന്ദ്രനിലപാട്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക