Image

മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)

Published on 19 February, 2017
മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)
കഴിഞ്ഞകുറെ വര്‍ഷങ്ങളായി അമേരിക്കന്‍ മണ്ണില്‍ മലയാളി ചെറുപ്പക്കാരുടെദുരൂഹ സാഹചര്യങ്ങളിലുളള മരണവും തീരോധാനവും സമൂഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം അതില്‍ നിന്നും എങ്ങനെരക്ഷപ്പെടുത്താമെന്നാണ് നിയമ പാലകര്‍ നോക്കുന്നതെന്നു പല സംഭവങ്ങളും കാണുമ്പോള്‍ തോന്നും. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇകളായുള്ള കേസുകള്‍.

പ്രവീണ്‍ വര്‍ഗീസ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ സത്യാവസ്ഥകള്‍ അന്വേഷിച്ചു പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് നടത്തുന്ന പോരാട്ടത്തിന് മുന്ന് വയസ്സാകുന്നു . തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പോലീസിനെ കൊണ്ടെത്തിക്കുന്ന കാര്യത്തില്‍ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ് അവര്‍.

2014 ഫെബ്രുവരി മാസം 18നുപ്രവീണ്‍ വര്‍ഗീസ് എന്ന പത്തൊമ്പതുകാരന്‍ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-കാര്‍ബണ്‍ന്‍ഡെയ്ല്‍ക്യാമ്പസിനു സമീപമുള്ളവനത്തില്‍ അതിശൈത്യത്തില്‍ മരിച്ചു കിടക്കുന്നു.പോലീസ്സാധാരണ മരണമായി വ്യാഖ്യാനിച്ച ആ സംഭവത്തില്‍ആ ചെറുപ്പക്കാരന് സംഭവിച്ചത് എന്തെന്നറിയാതെമാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങുന്നു. തുടക്കത്തില്‍ സംശയിച്ചതിനെക്കാളും പ്രവീണിന്റെ മരണത്തില്‍ മറ്റു പലതുംപോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം മുതല്‍ക്കേ ഒളിച്ചുവയ്ക്കുകയായിരുന്നു . തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ മരവിച്ചു മരിച്ചുവെന്നാണ്അന്വേഷണ ചുമതലയുള്ളവര്‍ അന്ന് വിധിയെഴുതിയത്. പിന്നീടുള്ള ഒരു ചോദ്യത്തിനുംഅവര്‍ ഉത്തരം പറയാന്‍ തയ്യാറുമായില്ല.

മരണപ്പെട്ടു പോയ മകനെയോര്‍ത്തുള്ളമാതാപിതാക്കളുടെ ദുഃഖം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ട ആവശ്യവുമില്ലല്ലോ .അതി കഠിനമായ തണുപ്പ്(ഹൈപ്പോതെര്‍മിയ)കൊന്നുവെന്ന് വിധി പറഞ്ഞ് പോലീസ് അവരുടെ ജോലി അവസാനിപ്പിച്ചു . ചേതനയറ്റപ്രവീണിന്റെ ശരീരം കണ്ട ഒരാള്‍ക്ക് പോലും അതൊരു സ്വാഭാവിക മരണം ആണെന്നു വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല.

പ്രവീണ്‍ കൊല്ലപ്പെട്ടെന്ന സത്യവുമായി പുറത്തുവന്ന രണ്ടാമത്തെ ഓട്ടോപ്‌സി റിപ്പോര്‍ട്ടനുസരിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പോലീസും ഡോക്ടര്‍മാരും ഈ കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കഷ്ട്ടപ്പെട്ടു എന്ന് മനസിലാക്കാം .

ഒരു പാര്‍ട്ടി കഴിഞ്ഞ് ഒരു വാഹനഠില്‍ ലിഫ്റ്റ് വാങ്ങി പ്രവീണ്‍ മടങ്ങിപോവുകയും ശരീരം കണ്ട സ്ഥലത്തിനു സമീപമായി ഇറങ്ങുകയും ചെയ്തുവെന്ന്വാഹനത്തിന്റെ ഡ്രൈവര്‍ ഗെയ്ജ് ബെഥുന്‍ (22) മൊഴി നല്‍കിയിരുന്നു.
ആദ്യത്തെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍ ഏറെ നിറഞ്ഞിരുന്നതുകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളുടെ ചെലവില്‍ വീണ്ടും പോസ്റ്റുമാര്‍ട്ടംനടത്തിയപ്പോള്‍ പ്രവീണ്‍മരിക്കുന്നതിനു മുമ്പ് ബലപ്രയൊഗമൂലം മാരകമായ മൂന്നു മുറിവുകള്‍ പറ്റിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്

സംഭവ ദിവസംപ്രവീണിന് റൈഡ് നല്‍കിയ ഗേജ് ബഥൂണിനെതിരേയുള്ള സിവില്‍ കേസാണ് ഇപ്പോള്‍ നിലവിലുള്ളത്. തെളിവില്ല എന്ന കാരണത്താല്‍ ബഥൂണിനെതിരേ പോലീസ് ക്രിമിനല്‍ കേസ്എടുക്കുകയുണ്ടായില്ല.ബഥൂണിന്റെ വാഹനത്തില്‍ വച്ച് വഴക്ക് ഉണ്ടാകുകയും കാട്ടിലേക്കോടിയപ്പോള്‍ പ്രവീണ്‍ വഴിതെറ്റി തണുപ്പുകൊണ്ട് മരിച്ചുവെന്നുമാണ് അധികൃതഭാഷ്യം. പക്ഷെ കുടുംബം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന്റെ പാടുകള്‍ വ്യക്തമായിരുന്നു.

സംഭവ സ്ഥലത്തു വച്ച് ബഥൂണിനെ സ്റ്റേറ്റ് ട്രൂപ്പര്‍ ചോദ്യം ചെയ്തപ്പോള്‍പ്രവീണുമായി തര്‍ക്കമുണ്ടായെന്നും, പോലീസ് വരുന്നെന്ന് പറഞ്ഞപ്പോള്‍ പ്രവീണ്‍ കാട്ടിലേക്കോടിയെന്നുമാണ് ബഥൂണ്‍ പറഞ്ഞത്.

ബഥൂണ്‍ സത്യം മുഴുവന്‍ പറഞ്ഞതായി ഈ അമ്മ കരുതുന്നില്ല. കാണാതായി 5 ദിവസത്തിനുശേഷമാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തുന്നത്. (2014 ഫെബ്രുവരി 18.) എട്ടുമണിക്ക് തെരച്ചില്‍ ആരംഭിച്ചു ഒമ്പതരയ്ക്ക് മൃതദേഹം കാണുകയും അതു നീക്കം ചെയ്യുകയും ചെയ്തു. കൃത്യമായി എങ്ങനെ സ്ഥലം കണ്ടെത്തി. തെരച്ചിലില്‍ ആരൊക്കെയുണ്ടായിരുന്നു. സമീപ സ്ഥലങ്ങളില്‍ സര്‍വേയ്‌ലന്‍സ് ക്യാമറ ഇല്ലായിരുന്നോ? ഒന്നിനും ഉത്തരമില്ല.

എന്നാല്‍ ഈ വിഷയത്തില്‍ ചിക്കാഗോയിലെ മാധ്യമപ്രവര്‍ത്തക മോണിക്ക സൂക്ക് നടത്തിയ ഇടപെടലുകള്‍ വലിയ വഴിത്തിരുവുകള്‍ ഉണ്ടാക്കി. അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ സംഭവം വാര്‍ത്തയാക്കിയതോടെ പൊലീസിന് ചൂട് പിടിച്ചു .അന്വേഷണത്തിന്റെ മൂന്നാം ഘട്ടത്തത്തിലേക്കു കടക്കുമ്പോള്‍ഈ കേസില്‍ വലിയ നേട്ടം ഉണ്ടായിട്ടുണ്ട് .സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ ആണ് കേസ് നോക്കുന്നത്.

ആദ്യം സ്റ്റേറ്റ് അറ്റോര്‍ണി അന്വേഷിച്ചിരുന്നു ..പിന്നീടാണ് സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ വരുന്നത്. അവരുടെ റിപ്പോര്‍ട്ട് ഒന്നുംകിട്ടുന്നില്ലായിരുന്നു.പ്രവീണിന്റെ അമ്മയെഅവര്‍ വിളിപ്പിച്ചു. അപ്പപ്പോള്‍ അവര്‍ പറഞ്ഞത് 'സാധാരണ ഇങ്ങനെ വിക്ടിമിന്റെ ഫാമിലീസിനെ ഇങ്ങനെ കാണാറില്ല .പക്ഷെ നിങ്ങള്‍ക്ക് ഒരു പ്രേത്യേക പരിഗണന നല്‍കിയാണ് വിളിപ്പിച്ചതെ' ന്നാണ്. അന്ന് അവര്‍ ആ അമ്മയോട് പറഞ്ഞത് .'പ്രവീണ്‍ നല്ലൊരു കുഞ്ഞായിരുന്നു. അവന്റെ മരണത്തിനു അവന്‍ ഉത്തരവാദിയല്ല എന്ന്'.

ആ ഒരു വാക്ക് വലിയ ഒരു ആശ്വാസമായിരുന്നു കുടുംബത്തിന് .പോരാട്ടത്തിന്റെആദ്യ റിസള്‍ട്ട് കൂടിയായിരുന്നു ആ വാക്കുകള്‍ . അവന്റെ മരണത്തിനു അവനല്ല ഉത്തരവാദി എന്ന് പോലീസ് പറയുമ്പോള്‍ ഈ കേസ് ശരിയായ വഴിക്കാണ് നീങ്ങുന്നത് എന്ന് മനസിലാക്കാം.

ഇപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കു അനുകൂലമായി മാറും എന്നാണ് ലൗലി വര്‍ഗീസിന്റെ വിശ്വാസം . സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ ഉണ്ടായത് ഗുണമായി .'അമേരിക്കന്‍ ലീഗല്‍ സിസ്റ്റത്തെക്കുറിച്ചു ഒത്തിരി പഠിക്കുവാന്‍ സാധിച്ചു. ഇത്തരം വിഷയങ്ങളില്‍ കൂടി കടന്നുപോകുന്ന കുടുംബങ്ങളുടെ കാര്യങ്ങള്‍ നമുക്ക് മനസിലാക്കുവാന്‍ സാധിച്ചു'.ലൗലി വര്‍ഗീസ് പറയുന്നു.

' ഇന്ത്യന്‍ കമ്മ്യുണിറ്റിക്കു നമ്മെ സഹായിക്കാന്‍ മനസുണ്ട്. പക്ഷെ ഒരു സപ്പോര്‍ട്ട് സിസ്റ്റം ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇതുകൊണ്ടൊന്നും പ്രയോജനം ഇല്ല എന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. നമുക്ക് നമ്മുടെ മകനെ അറിയാം. അപ്പോള്‍ അവന്റെ ഭാഗത്തെ സത്യംവെളിച്ചത്തു കൊണ്ടുവരണമല്ലോ ?.ഞാനവന്റെ അമ്മയല്ലേ?.അതുകൊണ്ടു മുന്നോട്ടു പോയി .ഇത്രയും നേടിയെടുത്തില്ലേ? താര്‍ഥ്യം ഉണ്ട്. തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മിണ്ടാതിരുന്നാല്‍ നമ്മുടെ സമൂഹത്തിനു ഒരിക്കലും നീതി കിട്ടില്ല. ഈ രാജ്യത്തു ജീവിക്കുമ്പോള്‍ എല്ലാവരെയും പോലെ നമുക്കും നീതി ലഭിക്കണം എന്ന് ഒരു വാശി നമുക്ക് വേണം. പലര്‍ക്കും അത് ഇല്ല എന്നതാണ് സത്യം.

പ്രിയ പുത്രന് നീതി കിട്ടാന്‍ വേണ്ടി ലവ്‌ലി വര്‍ഗീസ് അവിരാമം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ഇപ്പോഴും തുടരുന്നു. ഇത്തരമൊരു ചെറുത്തുനില്പ് അധികൃതര്‍ പ്രതീക്ഷിച്ചുകാണില്ല. പതിവുപോലെ എല്ലാം ചടങ്ങായി അവര്‍ കൈകാര്യം ചെയ്തു.

നഷ്ടപ്പെട്ട മകനെ ഇനി ആര്‍ക്കും തിരിച്ചു നല്‍കാന്‍ ആകില്ലങ്കിലും ആ അമ്മയ്ക്ക് നീതി ലഭിക്കാന്‍ ഇനിയും അവരോടൊപ്പം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നമുക്കു സാധിക്കും. 
മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)മകന്റെ കൊലപാതകത്തില്‍ നീതി തേടി ഒരമ്മയുടെ പോരാട്ടത്തിന് മൂന്നു വയസ്സ് (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക