Image

കുവൈത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് ഇന്റര്‍ ചര്‍ച്ച് ബൈബിള്‍ ക്വിസ് നടത്തി

Published on 19 February, 2017
കുവൈത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് ഇന്റര്‍ ചര്‍ച്ച് ബൈബിള്‍ ക്വിസ് നടത്തി
   കുവൈത്ത്: കുവൈത്തിലുള്ള എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കുവൈത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) നേതൃത്വത്തില്‍ ഇന്റര്‍ ചര്‍ച്ച് ബൈബിള്‍ ക്വിസ് 2017 ഫെബ്രുവരി 18–നു എന്‍ഇസികെ ചര്‍ച്ച് ആന്‍ഡ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. 

കെഇസിഎഫ് വൈസ് പ്രസിഡന്റ് റവ.ഫാ. എബി പോള്‍ അധ്യക്ഷത വഹിച്ചു. എന്‍ഇസികെ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി കോശി ഉദ്ഘാടനം നിര്‍വഹിച്ചു. 12 ഇടവകകളില്‍ നിന്നുള്ള സീനിയര്‍, ജൂണിയര്‍ ടീമുകള്‍ പങ്കെടുത്തു. 

ജൂണിയര്‍ വിഭാഗത്തില്‍ സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്, സെന്റ് പീറ്റര്‍ ക്‌നാനായ, കുവൈത്ത് സിറ്റി മാര്‍ത്തോമാ എന്നീ ഇടവകകളില്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ സെന്റ് പീറ്റര്‍ സിഎസ്‌ഐ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് അഹമ്മദി, സെന്റ് ജോണ്‍സ് മാര്‍ത്തോമ എന്നീ ഇടവകകള്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

റവ.ഫാ. ഷാജി പി. ജോഷ്യാ കണ്‍വീനറായി പ്രവര്‍ത്തിച്ചു. ഷിബു അലക്‌സ്, ബബിത ലൈജു ആന്‍ഡ് ടീം നേതൃത്വം നല്‍കി. കെഇസിഎഫ് പ്രസിഡന്റ് റവ. സജി ഏബ്രഹാം, റവ. ബിജു സാം, ബെന്നി വര്‍ഗീസ്, അനില്‍ ജോര്‍ജ്, ബഞ്ചമിന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക