Image

നടിക്കെതിരായ അക്രമം: കേസ്‌ പിന്‍വലിക്കില്ലെന്ന്‌ ബന്ധുക്കള്‍

Published on 20 February, 2017
നടിക്കെതിരായ അക്രമം: കേസ്‌ പിന്‍വലിക്കില്ലെന്ന്‌ ബന്ധുക്കള്‍

തൃശൂര്‍: പ്രമുഖ നടിയ്‌ക്ക്‌ നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും തെറ്റായ വിവരങ്ങളെന്ന്‌ നടിയുടെ കുടുംബം. കേസ്‌ പിന്‍വലിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ശക്തമായി തന്നെ കേസുമായി മുന്നോട്ടു പോകുമെന്നും നടിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ പ്രതികരിച്ചു.

ശിവന്‍ എന്നൊരാളാണു നേരത്തെ വാഹനം ഓടിച്ചിരുന്നത്‌. അടുത്തയിടെയാണ്‌ മാറിയത്‌. ശിവന്റെ അഭാവത്തിലാണ്‌ പുതിയ ഡ്രൈവറെ കണ്ടെത്തേണ്ടിവന്നത്‌. 


ഒരു പ്രമുഖ നടന്‌ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം കുടുംബാംഗങ്ങള്‍ നിഷേധിച്ചു. എന്നാല്‍ ഒരു നടിക്ക്‌ ഇതില്‍ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും സൂചിപ്പിച്ചു.
നടിയുടെ പേരു വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക