Image

നടിയെ തട്ടിക്കൊണ്ടു പോകല്‍: പിന്നില്‍ മറ്റൊരു നടിയെന്ന് കുടുംബം

Published on 20 February, 2017
നടിയെ തട്ടിക്കൊണ്ടു പോകല്‍: പിന്നില്‍ മറ്റൊരു നടിയെന്ന് കുടുംബം
തൃശൂര്‍: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ്. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിന്‍വലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവര്‍ പറഞ്ഞു.

തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ശിവനാണ് അടുത്ത കാലം വരെ വാഹനം ഓടിച്ചിരുന്നത്. അയാള്‍ മാറിയപ്പോഴാണ് പുതിയ ആളെ നിയോഗിച്ചതെന്നും നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക