Image

ഗുണ്ടാ രാജിനെതിരെ കര്‍ശന നടപടിയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Published on 20 February, 2017
ഗുണ്ടാ രാജിനെതിരെ കര്‍ശന നടപടിയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലങ്ങിടാനൊരുങ്ങി കേരള സര്‍ക്കാര്‍. സംസ്ഥാന ഇന്റലിജന്‍സ്‌ തയ്യാറാക്കിയ 2010 പേരുടെ പേരുവിവരങ്ങള്‍ ജില്ലാ പൊലീസ്‌ മേധാവികള്‍ക്ക്‌ കൈമാറി. 

 മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ നടപടി.
വിവിധ തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരുടെ പേരു വിവരങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള കേസ്‌ ചുമത്താനാണ്‌ നിര്‍ദ്ദേശം.

റെയ്‌ഞ്ച്‌ ഐ.ജിമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ്‌ മേധാവികള്‍ എന്നിവര്‍ക്കാണ്‌ നിര്‍ദ്ദേശം. സംസ്ഥാന ഇന്റലിജന്‍സ്‌ നല്‍കിയ പട്ടിക പ്രകാരം ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത്‌ 236, എറണാകുളത്ത്‌ 85 എന്നിങ്ങനെയാണ്‌ ഗുണ്ടകളുടെ എണ്ണം.

കൊച്ചിയില്‍ യുവനടിക്കെതിരെയുണ്ടായ ആക്രമണത്തിന്‌ പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന്‌ തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ നടപടി. സ്‌ത്രീകള്‍ക്കെതിരെയുള്ള ഒരാക്രമണവും വെച്ച്‌ പുറപ്പിക്കില്ലെന്ന്‌ നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സുനിയുള്‍പ്പടെ മൂന്ന്‌ പേര്‍ക്കായി പൊലീസ്‌ തിരച്ചില്‍ തുടരുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക